ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ സൈക്കിള്‍ നാടിന് കൗതുകം
കുഴല്‍മന്ദം കുത്തനൂര്‍ കെഎസ്ഇബി ഓഫിസിലെ അപ്രന്റിസ് ആയ വിഷ്ണു നിര്‍മിച്ച ഇലക്ട്രോണിക് സൈക്കിള്‍ നാട്ടുകാര്‍ക്കു കൗതുകമായി.
നിര്‍മാണത്തിന്റെ ആശയം മറ്റു ജീവനക്കാരുമായി പങ്കുവച്ചപ്പോള്‍, ഓഫിസിലെ ജീവനക്കാര്‍ ഒരു സൈക്കിള്‍ വിഷ്ണുവിനു നല്‍കുകയും തുടര്‍ന്നു ബാറ്ററി മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിച്ചു നല്‍കുകയും ചെയ്തു.
ഏപ്രിലില്‍ തുടങ്ങിയ നിര്‍മാണം ജൂണില്‍ പൂര്‍ത്തീകരിച്ചു. 30 കിലോമീറ്റര്‍ വരെ ഓടിക്കാം. ബാറ്ററി വീണ്ടും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
കഴിഞ്ഞ ദിവസം ഓഫിസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ശാന്തകുമാരി സൈക്കിളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സെറീന ഭാനു,അസി.എന്‍ജിനീയര്‍ ഷാനവാസ്, ഓവര്‍സീയര്‍ പ്രമോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha