തൃശ്ശൂര്‍ ജില്ലയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയായ പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, പക്ഷേ രാജവെമ്പാല നാട്ടുകാരെ ഓടിച്ചു!
അതിരപ്പിള്ളിയ്ക്കടുത്ത് പിള്ളപ്പാറയില്‍ ഇന്നലെ വൈകിട്ട് മൂന്നോടെ പുഴക്കടവില്‍ ഒരു രാജവെമ്പാലയെ കണ്ടു. പരിയാരം റേഞ്ചിലെ വനപാലകര്‍ എത്തി പാമ്പിനെ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അത്് മൊബൈലില്‍ പകര്‍ത്താന്‍ ആളുകൂടി. അതോടെകുറ്റിക്കാട്ടില്‍ ഒളിച്ച പാമ്പിനെ പിടിക്കാനുള്ള ശ്രമമെല്ലാം പാളി. രാജവെമ്പാല തലപൊക്കിയതോടെ എല്ലാവരും ചിതറിയോടി. രാജവെമ്പാലയാകട്ടെ പിടികൊടുക്കാതെ പുഴയിലേക്ക് നീങ്ങി.
തൃശ്ശൂരില്‍ തന്നെ കാളിയാറോഡ് കളപ്പാറയില്‍ ഒരു പുള്ളിമാന്‍ തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയായി പരുക്കേറ്റു. ഇന്നലെ രാവിലെയാണു പെണ്‍ മാനിനെ നായ്ക്കള്‍ വളഞ്ഞത്. ആക്രമണത്തില്‍ മാനിന്റെ പിന്‍കാലിന് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു.
നായ്ക്കള്‍, പ്രാണരക്ഷാര്‍ഥം പാഞ്ഞ മാനിനെ പിന്തുടര്‍ന്നു. നാട്ടുകാരായ കാരയ്ക്കല്‍ സജി, മങ്ങാരത്തില്‍ ബേബി, മേപ്പാടത്ത് യൂസഫ് എന്നിവര്‍ ചേര്‍ന്ന് മാനിനെ രക്ഷപ്പെടുത്തി. മാനിന് പ്രാഥമിക ശുശ്രൂഷ നടത്തി എളനാട് ഫോറസ്റ്റ് ഓഫിസില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇന്നു വെറ്ററിനറി സര്‍ജനെത്തി കൂടുതല്‍ ചികിത്സ ലഭ്യമാക്കും.
https://www.facebook.com/Malayalivartha