ലോക്ഡൗണ്‍ ലംഘിച്ചു കൂട്ടംകൂടി നിന്നവരോട് നടുറോഡില്‍ മുട്ടുകുത്തി വൈദികന്റെ അപേക്ഷ: 'ദയവായി കൂട്ടം കൂടരുത് '!
ആലപ്പുഴ തുറവൂരിലെ ഒരു വികാരിയച്ചന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
ലോക്ഡൗണ്‍ ലംഘിച്ചു റോഡില്‍ കൂട്ടംകൂടി നിന്ന ജനങ്ങളോട് വീട്ടിലേക്കു പോകാന്‍ വികാരിയച്ചന്‍ മുട്ടുകുത്തി അപേക്ഷിക്കുകയായിരുന്നു.
പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ആന്റണി വാലയില്‍ ആണ് പള്ളിത്തോട് ചാപ്പക്കടവില്‍ നടുറോഡില്‍ മുട്ടുകുത്തിനിന്നു ജനങ്ങളോട് കേണപേക്ഷിച്ചത്.
പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ അധ്യാപകന്‍ സന്തോഷ് കൊടിയനാട്, സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെ വാഹനത്തില്‍ കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ പോകുന്നതിനിടെയാണ് റോഡില്‍ ആള്‍ക്കൂട്ടം കണ്ടത്.
തുടര്‍ന്ന് ഫാ.ആന്റണി വാലയില്‍ നടുറോഡില്‍ മുട്ടുകുത്തിനിന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആളുകളോട് മൈക്കിലൂടെ അപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha