പൊലീസ് വിളമ്പിയ പലഹാരം, വിശന്നു തളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കി പട്ടിണിയിരുന്നു അമ്മക്കുരങ്ങുകള്‍!
കഴിഞ്ഞ ദിവസം പട്രോളിങ് ഡ്യൂട്ടിക്കിടെ അതിരപ്പിള്ളിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയ എസ്ഐ പി.ഡി അനില്‍കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും ഇടയിലേക്ക് വിശന്നു തളര്‍ന്ന കുഞ്ഞുങ്ങളെയും മാറോടണച്ച് രണ്ട് അമ്മക്കുരങ്ങുകള്‍ ഓടിയെത്തി.
വിനോദ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരുന്ന കുരങ്ങുകളാണ് ഇപ്പോള്‍ തീറ്റ കിട്ടാതെ വലയുന്നത്. ഫലങ്ങള്‍ക്കു വറുതിക്കാലമായതോടെ പച്ചിലയും മറ്റും കഴിച്ചാണ് ഇവ കഴിയുന്നത്.
അമ്മക്കുരങ്ങുകളെ കണ്ടു മനസ്സലിഞ്ഞ പൊലീസുകാര്‍ കടയില്‍ നിന്ന് അട വാങ്ങി നല്‍കി. അമ്മക്കുരങ്ങുകള്‍ സ്വന്തം വിശപ്പു മറന്ന് അടക്കഷ്ണങ്ങള്‍ കുഞ്ഞു വായിലേക്കു നല്‍കി.
ഭക്ഷ്യക്ഷാമം മൂലം നാട്ടിലിറങ്ങുന്ന കുരങ്ങുകള്‍ കൃഷിയിടങ്ങളില്‍ കയറിയാണ് വിശപ്പടക്കുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലാണ് ഇവ കൂടുതലായുളളത്. തീറ്റ കിട്ടാതെ വന്നതോടെ ഇക്കൂട്ടരില്‍ ചിലര്‍ കാടു കയറിയെങ്കിലും കാട്ടിലും തീറ്റ കിട്ടാനില്ലാത്തതിനാല്‍ തിരിച്ചെത്തി വഴിക്കണ്ണുമായി കാത്തിരിപ്പുണ്ട്.
https://www.facebook.com/Malayalivartha