അന്‍പത് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത ചായക്കടക്കാരന്‍; വായ്പ നിരസിക്കാന്‍ ബാങ്കിന്റെ കാരണം ഇത്: ബാങ്ക് ഇനി ആളു മാറിയതാണോ എന്തോ? ഇത് ചായക്കടക്കാരന്‍ രാജ്കുമാര്‍, മോദി അല്ല
കോടികള്‍ വായ്പയെടുത്തു മുങ്ങുന്ന കോടിശ്വാരന്മാരെ മാത്രം കണ്ടു പരിചരിച്ചവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നാല്‍ അമ്പത് കോടി രൂപ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സാധാരണക്കാരനായ ചായക്കടക്കാരന്റെ വാര്‍ത്ത ഇത് ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്. നമുക്ക് കൗതുകമെങ്കിലും രാജ്കുമാറിന് ആ ഞെട്ടല്‍ മാറുന്നില്ല. ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായ നാട്ടില്‍ ഒരു ചായക്കടക്കാരന് ആരെങ്കിലും അമ്പത് കോടി വായ്പ നല്‍കുമോയെന്ന് ഒന്നും ചോദിക്കല്ലെ. ചിലപ്പോള്‍ രാജ്കുമാറും ഭാവിയില്‍ പ്രധാനമന്ത്രിയാകുമെന്നു കരുതിയാകും ബാങ്ക് ഇത്രയും വലിയ തുക അദ്ദേഹത്തിന് നേരത്തെ വായ്പ അനുവദിച്ചത്. കോറോണവ്യാപനത്തെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ വ്യാപാരം ആരംഭിക്കാന്‍ വായ്പ തേടി ബാങ്കിനെ സമീപിച്ച രാജ്കുമാറിനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ബാങ്കില്‍ നിന്നും നേരത്തെയെടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും അമ്പത് കോടി രൂപ ബാങ്കിന് നല്‍കാനുണ്ടെന്നുമായിരുന്നു വായ്പ നിരസിച്ചു കൊണ്ട് ബാങ്ക് നല്‍കിയ മറുപടി.
ഹരിയാന കുരുക്ഷേത്രയില്‍ ജീവിതവൃത്തിയ്ക്കായി ചായവില്‍പന നടത്തുന്ന രാജ്കുമാറാണ് വായ്പ തേടി ബാങ്കിനെ സമീപിച്ചത്. രാജ്കുമാറിന്റെ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു. അപേക്ഷ നിരസിക്കുക മാത്രമല്ല അതിനുള്ള കാരണം കൂടി ബാങ്ക് വെളിപ്പെടുത്തിയപ്പോഴാണ് രാജ്കുമാര്‍ ശരിക്കും ഞെട്ടിച്ചത്. ഇപ്പോള്‍ ജനങ്ങളെയും. റോഡരികിലെ ചായക്കടയാണ് രാജ്കുമാറിന്റെ ഏക വരുമാനമാര്‍ഗം. താന്‍ മുമ്പൊരിക്കലും വായ്പയെടുത്തിട്ടില്ലെന്ന് രാജ്കുമാര്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ ഏതെങ്കിലും വ്യാപാരം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് താന്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചതെന്നും രാജ്കുമാര്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നതായും തുടര്‍ന്നാണ് തനിക്ക് മുമ്പ് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീണ്ടും അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതെന്നും രാജ്കുമാര്‍ പറഞ്ഞു. തനിക്ക് പകരം മറ്റാര്‍ക്കാണ് ഇത്രയും വലിയ തുകയുടെ വായ്പ ബാങ്ക് നല്‍കിയതെന്നും ഈ തുക താന്‍ തന്നെ തിരിച്ചടയ്‌ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് ഈ പാവം ചായക്കടക്കാരന്.
https://www.facebook.com/Malayalivartha