പാചക പരീക്ഷണം പാളിയപ്പോള്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് എങ്ങനെയെന്ന് കണ്ടുനോക്കൂ...!
പാചകത്തിനിടെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അവ പരിഹരിക്കാനുള്ള ഉപായങ്ങള്‍ അറിയുന്നവരുമുണ്ട്. എന്നാല്‍ പരിഹാരത്തിനുള്ള ശരിയായ രീതി വശമില്ലാത്തവര്‍ ചില പൊടിക്കൈകളിലൂടെ കാര്യം ശരിയാക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ശ്രമം പാളിപ്പോയതിന്റെ രസകരമായ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.
ഇവിടെ ബുള്‍സ് ഐയില്‍ അധികമായി വീണ കുരുമുളക് പൊടി നീക്കം ചെയ്യാന്‍ പാചകം ചെയ്യുന്നയാള്‍ സ്വീകരിക്കുന്ന മാര്‍ഗത്തിന്റെ ദൃശ്യങ്ങളാണ് ചിരി പടര്‍ത്തുന്നത്. ചെറിയ മാതൃകയിലുളള വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുരുമുളക് നീക്കം ചെയ്യാനാണ് പാചകം ചെയ്യുന്നയാള്‍ ശ്രമിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ ഇതില്‍ പാചകം ചെയ്യുന്നയാള്‍ വിജയിക്കുന്നത് കാണാം. എന്നാല്‍ വീഡിയോയുടെ അവസാനമാണ് രസകരം. ബുള്‍സ് ഐ ഒന്നടങ്കം വാക്വം ക്ലീനറിന്റെ ഉളളിലേക്ക് പോകുന്നിടതാണ് വീഡിയോ അവസാനിക്കുന്നത്. വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha