ഭാഗ്യദേവത ബൈജുവിനെ വിടാതെ പിന്തുടര്‍ന്നു; ഇപ്പോള്‍ നല്‍കിയത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം!
മുതുകുളം തെക്ക് അനുഗ്രഹയില്‍ ബൈജുവിനെ ഭാഗ്യദേവത വിടാതെ പിന്തുടര്‍ന്നപ്പോള്‍ ബൈജുവിന്റെ വാടക വീട്ടിലേക്ക് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എത്തി.
നാലു വര്‍ഷമായി വാടക വീട്ടിലാണ് താമസം. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള ബൈജു വെട്ടത്ത്മുക്കിലെ കടയില്‍ നിന്നാണ് ഇത്തവണ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
നേരത്തെ 50,000 രൂപ വീതം രണ്ടു തവണ സമ്മാനം ലഭിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലം വാങ്ങി വീടു നിര്‍മിക്കണമെന്നും മക്കളായ ആനന്ദിനെയും ഐശ്വര്യയെയും മെച്ചപ്പെട്ട നിലയില്‍ പഠിപ്പിക്കണമെന്നുമാണ് ബൈജുവിന്റെ ആഗ്രഹം. ഷീനയാണു ഭാര്യ.
https://www.facebook.com/Malayalivartha