ഈ ഇരട്ടകളുടെ ഒരുമ കണ്ടോ...?
തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ പറമ്പില്‍ സക്കീറിന്റെയും ചലമ്പാട്ട് ആയിഷയുടെയും മക്കളായ റെന സക്കീറും റിനു സക്കീറും രൂപ സാദൃശ്യം അഭിരുചികളിലും തുടരുന്ന ഇരട്ടസഹോദരിമാരാണ്. ഇരട്ടസഹോദരിമാര്‍ക്ക് പ്ലസ്ടുവിന് കിട്ടിയതും ഒരേ മാര്‍ക്ക്. മിക്ക വിഷയങ്ങളിലും രണ്ടാളും നേടിയ മാര്‍ക്കും ഒരേ പോലെയാണ്. കോട്ടയ്ക്കല്‍ സൈത്തൂന്‍ ഇന്റര്‍ നാഷനല്‍ ക്യാംപസില്‍ ഹയര്‍സെക്കന്‍ഡറി പഠനം നടത്തിയ ഇരുവര്‍ക്കും ലഭിച്ചത് 1200-ല്‍ 1185.
കണക്കിലും മലയാളത്തിലും 200 വീതം നേടി. രണ്ടാള്‍ക്കും കണക്കാണ് ഇഷ്ട വിഷയം. ഫിസിക്‌സില്‍ 199 മാര്‍ക്കും ബയോളജിയില്‍ 197 മാര്‍ക്കുമാണ് ലഭിച്ചത്. ഇംഗ്ലിഷ്, കെമിസ്ട്രി എന്നിവയില്‍ മാത്രം ഇരുവരും തമ്മില്‍ ഓരോ മാര്‍ക്ക് വ്യത്യാസം. സഹോദരിമാര്‍ വേങ്ങര സ്‌കൂളില്‍ വെവ്വേറെ സീറ്റുകളിലായിരുന്നു പരീക്ഷ എഴുതിയത്.
ഇവരുടെ മനപ്പൊരുത്തം പഠനത്തില്‍ മാത്രമല്ല, പാട്ട് പാടുന്നതിലും ചിത്രകലയിലും കഴിവു തെളിയിച്ചിട്ടുണ്ട്. ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷമീം ഏക സഹോദരനാണ്.
ഇങ്ങനെ എല്ലാകാര്യത്തിലും സാമ്യം പുലര്‍ത്തുന്ന അപൂര്‍വ പ്രതിഭാസത്തെ 'മോണോ സൈകോടിക് ട്വിന്‍സ്' എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നതെന്നും ഇവരുടെ വിവരങ്ങള്‍ ഹൈദരാബാദ് സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ബയോളജി, അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha