പഞ്ചായത്ത് കുളത്തില്‍ കണ്ട മുതലയെ പിടിക്കാന്‍ വനംവകുപ്പെ ത്തി, കുളം വറ്റിച്ചു, പക്ഷേ...
വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് കുളത്തില്‍ മുതലയെ കണ്ടെന്ന് അഭ്യൂഹം. തുടര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കണിയാമ്പറ്റ പഞ്ചായത്തിലെ മനാഞ്ചേരി കോളനിക്ക് സമീപത്തെ പഞ്ചായത്ത് കുളത്തിലാണു കഴിഞ്ഞ ദിവസം നാട്ടുകാര്‍ മുതലയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്.
തുടര്‍ന്ന് ഇന്നലെ കല്‍പറ്റ സെക്ഷന്‍ റേഞ്ച് ഓഫിസര്‍ കെ.ജെ ജോസ്, ഫോറസ്റ്റര്‍ കെ.കെ. ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി.
അവരുടെ നേതൃത്വത്തില്‍ നാട്ടുകാരും കമ്പളക്കാട് പൊലീസും ചേര്‍ന്ന് പഞ്ചായത്ത് കുളത്തിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ചു വറ്റിച്ചു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇനിയും മുതലയെ കാണുകയാണെങ്കില്‍ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി.
https://www.facebook.com/Malayalivartha