ആമസോണ്‍ മഴക്കാടുകളില്‍ മാത്രമല്ല, തായ്ലാന്‍ഡിലെ അരാപൈമ നമ്മുടെ പാറമടയിലും വളരും!
നീലീശ്വരത്തെ പാറമട ഉടമ മനോജ് ഒരു ലക്ഷം രൂപ മുടക്കിയാണ് മൂവാറ്റുപുഴയിലെ ഒരു വ്യക്തിയില്‍ നിന്നു 2 അരാപൈമ മീനുകളെ വാങ്ങിയത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ഇത്. തായ്ലാന്‍ഡില്‍ നിന്നു കൊണ്ടുവന്ന ഇവയെ മനോജ് പാറമടയിലിട്ടു.
ഇതിനോടൊപ്പം കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളെയും വെള്ളത്തില്‍ നിക്ഷേപിച്ചിരുന്നു. ഇന്നലെ കാളാഞ്ചിയെ പിടിക്കുന്നതിനു മനോജും 4 സുഹൃത്തുക്കളും ചേര്‍ന്നു വലയിട്ടു. അവയുടെ കൂടെ അരാപൈമയും കുടുങ്ങി.
പ്രതീക്ഷിച്ച നാടന്‍ വിഭവത്തിന്റെ സ്ഥാനത്ത് അപ്രതീക്ഷിതമായി 40 കിലോഗ്രാം തൂക്കമുള്ള കൂറ്റന്‍ വിദേശിയെ കിട്ടിയതിന്റെ സന്തോഷത്തിലായി സുഹൃത്തുക്കള്‍. 5 പേരും ചേര്‍ന്നു അതിനെ ഭക്ഷണമുറിയിലെ പ്രത്യേക വിഭവമാക്കുകയും ചെയ്തു.
ആമസോണ്‍ മഴക്കാടുകളിലാണ് അരാപൈമ സാധാരണ കണ്ടു വരുന്നതെന്നു മനോജ് പറഞ്ഞു. 200 കിലോഗ്രാം വരെ ഇവയ്ക്കു തൂക്കം ഉണ്ടാകാറുണ്ട്. മഴക്കാടുകള്‍ക്കു പകരം പാറമടയിലെ മഴവെള്ളത്തിലും ഇവയ്ക്കു വളരാന്‍ കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha