ആദ്യത്തെ 'അമൂല്‍ പെണ്‍കുട്ടി ' ആരാണെന്നോ...ശശി തരൂരിന്റെ സഹോദരി!
ഇന്ത്യയിലുണ്ടാകുന്ന വിഷയങ്ങളെ ആസ്പദമാക്കി അമൂല്‍ പെണ്‍കുട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാത്തതായി ആരും തന്നെയുണ്ടാകില്ല. ഈ കാര്‍ട്ടൂണ്‍ പെണ്‍കുട്ടിയ്ക്ക് ഒരു മലയാളി ബന്ധമുണ്ട്.
അമൂലിന്റെ പരസ്യ ഏജന്‍സിയായ എഎസ്പി 1961-ലാണ് തങ്ങളുടെ പാല്‍പ്പൊടിക്കായി ഒരു മോഡലിനെ തെരയുന്നത്. 712 കുട്ടികളുടെ ചിത്രങ്ങള്‍ കമ്പനിക്ക് മുന്നില്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അച്ഛന്‍ ആ സമയത്ത് അവിടെ സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു . എഎസ്പിയുടെ ക്രിയേറ്റിവ് ഹെഡ് സില്‍വെസ്റ്റര്‍, ശശി തരൂരിന്റെ അച്ഛനോട് മകളുടെ ചിത്രം കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സില്‍വെസ്റ്ററിന് കുഞ്ഞിന്റെ മുഖം ഇഷ്ടപ്പെട്ടതോടെ അമൂല്‍ പാല്‍പ്പൊടിയുടെ മോഡലായി ശോഭാ തരൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ശോഭാ തരൂര്‍ ആദ്യ അമൂല്‍ ബേബിയായി.
ബ്ലാക്ക് ആന്റ് വൈറ്റായിരുന്നു ഈ ചിത്രം. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എഎസ്പി. കളര്‍ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള പരസ്യചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും ശോഭാ തരൂര്‍ വളര്‍ന്നിരുന്നു. അതുകൊണ്ട് ശോഭയുടെ ഇളയ സഹോദരി സ്മിത തരൂരിനെ അമൂല്‍ ബേബിയാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആദ്യത്തെ 'കളര്‍' അമൂല്‍ ബേബിയായി മാറി സ്മിത.
തരൂര്‍ കുടുംബവും അമൂലുമായുള്ള ബന്ധം ശശി തരൂര്‍ തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. അതോടെ ഈ കഥയും ചിത്രവും വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha