മുതിര്‍ന്നവര്‍ക്കൊരു മാതൃക; ബാലന് സ്വയം മാസ്ക് ധരിച്ചു, പിന്നെ നായയെ ധരിപ്പിച്ചു!
ഇക്വഡോറില്‍ നിന്നുള്ള ഒരു ബാലന്റെ തന്നാലാകും വിധമുള്ള കോവിഡ്പ്രതിരോധത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. സൈക്കിളില്‍ ചുറ്റാന്‍ ഇറങ്ങും മുന്‍പ് സ്വയം മാസ്ക് ധരിക്കുന്നതിനൊപ്പം പ്രിയപ്പെട്ട വളര്‍ത്തുനായയ്ക്ക് കൂടി മാസ്ക് നല്കുന്ന കുട്ടിയുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
കുട്ടി തന്റെ പ്രവര്‍ത്തിയിലൂടെ സഹജീവികളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
നായയെ സൈക്കിളിന്റെ മുന്‍ഭാഗത്തായി ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങുന്നത്. എന്നാല്‍ സൈക്കിളില്‍ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല തവണ ഉറപ്പ് വരുത്തുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വിഡിയോ എത്തിയതോടെ ഈ കൊച്ചുകുട്ടി കാണിച്ച കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും എത്തുന്നത്. ഈ പ്രവര്‍ത്തി മുതിര്‍ന്നവര്‍ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha