ട്രെയിന്‍ പാര്‍ക്ക് ചെയ്യുന്നതേ... എന്റെ വീടിന്റെ മുറ്റത്താണെന്ന് പറയുമ്പോള്‍ അമ്പാടി രാമചന്ദ്രന് എന്താ അസ്സല്...!
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്റെ വടക്കേയറ്റത്ത് റെയില്‍പാളം അവസാനിക്കുന്നത് അമ്പാടി രാമചന്ദ്രന്റെ മുറ്റത്താണ്. ഇരുമ്പു റെയില്‍ വിലങ്ങനെ വച്ച് 'സ്റ്റോപ്പ്' എന്ന ചുവന്ന ബോര്‍ഡ് വച്ചിരിക്കുന്നത് മുറ്റത്തോട് ചേര്‍ന്നു തന്നെ.
ഏതു ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയാലും 'എന്‍ജിന്‍ റൂം' തിരിക്കാന്‍ രാമചന്ദ്രന്റെ വീടിന്റെ കയ്യെത്തും ദൂരത്തെത്തും. ലോക്ഡൗണില്‍ ട്രെയിന്‍ ഗതാഗതം നിലച്ചതോടെ വീട്ടുകാര്‍ക്ക് ' ആശ്വാസമായി', ബഹളമില്ലാതെ ഉറങ്ങാമല്ലോ. മൂന്നിനി ശാന്ത, പിഷാരത്ത് സുബ്രഹ്മണ്യന്‍, പുന്ന ചന്ദ്രന്‍ എന്നിവരാണു മറ്റു വീട്ടുകാര്‍.
റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയപ്പോള്‍ തിരുനാവായ പാതയ്ക്കുവേണ്ടി പാളം നീട്ടാന്‍ പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടു പാളം അവസാനിച്ച ഭാഗത്തു മതില്‍ കെട്ടിയില്ല. തിരുനാവായ പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ച മട്ടായി. എന്നിട്ടും മതിലോ സുരക്ഷയോ ഇല്ല.
ഒരിക്കല്‍ ട്രെയിനിന്റെ എന്‍ജിന്‍ പാതയും പിന്നിട്ടു മുന്നോട്ടു നീങ്ങി. മുറ്റത്തിനു സമീപത്തെ മണ്ണില്‍ പുതഞ്ഞതിനാല്‍ അപകടം ഒഴിവായി. മറ്റൊരിക്കല്‍ വൈദ്യുത കാലില്‍ നിന്നു തീപ്പൊരി പാറി, പ്രദേശമാകെ വൈദ്യുതി പ്രസരിച്ചു. അടുത്തുള്ള തെങ്ങു കത്തി. ഇപ്പോള്‍ റെയില്‍വേ ജീവനക്കാരുടെ കണ്ണെത്താത്തതിനാല്‍ പരിസരമാകെ കാടു പിടിച്ചു.
https://www.facebook.com/Malayalivartha