മഹാരാഷ്ട്രയില്‍ ഇരുതലയുള്ള അണലിയെ കണ്ടെത്തി
സുശാന്ത നന്ദ ഐഎഫ്എസ് മഹാരാഷ്ട്രയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ അണലിയുടെ വിഡിയോ പങ്കുവെച്ചു. കൊടും വിഷമുള്ള അണലിയ്ക്ക് രണ്ട് തലയുണ്ട്. ജനന സമയത്തെ വൈകല്യമാണ് ഇതിന്റെ രണ്ടു തല എന്നാണ് കരുതുന്നത്.
ലോകത്തു തന്നെ ഏറ്റവും വിഷമുള്ള റസല്‍സ് വൈപ്പര്‍ ഇനത്തില്‍ പെട്ടതാണ് ഈ പാമ്പ്. മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് അണലി പ്രസവിക്കുന്നത്.
കുഞ്ഞുങ്ങള്‍ കൂടുതല്‍ സജീവമായിരിക്കും. അവയുടെ ആവാസസ്ഥലത്തേക്ക് അറിഞ്ഞോ അറിയാതെയോ കടന്നുചെല്ലുന്ന മനുഷ്യര്‍ ആക്രണത്തിന് എളുപ്പം വിധേയമാകും.
മൂര്‍ഖനെപ്പോലെ ചീറ്റി മുന്നറിയിപ്പു നല്‍കുന്നതല്ല അണലിയുടെ രീതി, അവ പതുങ്ങിക്കിടന്ന് ആരെങ്കിലും ശല്യപ്പെടുത്തിയാലാണു കടിക്കുന്നത്.
https://www.facebook.com/Malayalivartha