അയോധ്യാ രാമക്ഷേത്രത്തിന് അഷ്ടധാതു കൊണ്ട് നിര്‍മ്മിച്ച 2,100 കിലോ ഭാരമുള്ള മണി
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കോടതിവിധി വന്നതിനു പിന്നാലെ ജലേസര്‍ യു.പി-യിലെ ദൗ ദയാലിന് നിര്‍മോഹി അഖാര മണി നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കി. ദൗ ദയാലും സഹപ്രവര്‍ത്തകനായ ഇക്ബാല്‍ മിസ്ത്രിയും ചേര്‍ന്ന് 30 വര്‍ഷമായി പല രൂപത്തിലും വലിപ്പത്തിലുമുള്ള മണികള്‍ നിര്‍മിച്ചിട്ടുണ്ട്.
ഒരു മാസത്തോളമെടുത്താണ് 2.1 ടണ്‍ (2,100 കിലോഗ്രാം) തൂക്കമുള്ള മണിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിനു വേണ്ടിയായതിനാല്‍ ചെറിയൊരു പിഴവു പോലുമുണ്ടാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. 21 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച മണി സംഭാവനയായി നല്‍കാനാണു നിര്‍മാണച്ചുമതല ഏറ്റെടുത്ത മിത്തല്‍ കുടുംബത്തിന്റെ തീരുമാനം.
ഉരുക്കിയ ലോഹക്കൂട്ട് അച്ചിലേക്ക് ഒഴിക്കാന്‍ അഞ്ചു സെക്കന്‍ഡ് വൈകിയാല്‍പ്പോലും പ്രയത്‌നം പാഴാകുമായിരുന്നു- ദയാല്‍ പറഞ്ഞു. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ എട്ടു ലോഹങ്ങളുടെ മിശ്രിതം - അഷ്ടധാതു- കൊണ്ടാണു മണി നിര്‍മിച്ചത്. ഒരിടത്തു പോലും വെല്‍ഡ് ചെയ്യാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha