കുടവയര്‍ ജീവന്‍ രക്ഷിച്ചു... കിണറ്റില്‍ വീണ ചൈനക്കാരന്‍ കിണറിനുള്ളിലേക്ക് പോകാതെ കുടുങ്ങി നിന്നു!
കുടവയര്‍ ഒരു ആരോഗ്യപ്രശ്‌നമെന്നതിനേക്കാള്‍ സൗന്ദര്യപ്രശ്‌നമായി കരുതി ഉല്‍ക്കണ്ഠപ്പെടുന്നവരാണ് ഏറെയും. ഒരു പ്രയോജനവുമില്ലാത്ത കുടവയര്‍ ശരീരഭംഗി ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള പരാതിയാണ് സാധാരണയായി നാം കേള്‍ക്കാറുള്ളത്. എന്നാല്‍ ചൈനീസ് പൗരനായ ലിയു എന്ന 28-കാരന്‍ ഇനി അങ്ങനെ പരാതി പറയാനിടയില്ല.
കുടവയര്‍ ജീവന്‍ രക്ഷിച്ച കഥയാണ് മധ്യചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്ന് വരുന്നത്. വീട്ടുവളപ്പിലെ കിണറില്‍ കുടുങ്ങിയ 127 കിലോഗ്രാം ഭാരമുള്ള ചൈനീസ് പൗരനാണ് സംഭവത്തിലെ താരം.
വീട്ടുവളപ്പിലെ വെള്ളമില്ലാത്ത കിണര്‍ തടിയും മറ്റുമുപയോഗിച്ച് മൂടാന്‍ ശ്രമിക്കുമ്പോള്‍ ലിയു അബദ്ധത്തില്‍ കിണറില്‍ വീണു. എന്നാല്‍ കുടവയര്‍ മൂലം ഇയാള്‍ കിണറിന് താഴേക്ക് പോയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു.
ഇവര്‍ എത്തി കയര്‍ കൊണ്ട് ലിയുവിന്റെ ശരീരത്തില്‍ കെട്ടി വളരെ നേരത്തെ ശ്രമത്തിന് ശേഷം സാഹസികമായി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നതും കാത്ത് കൈയ്യുംകെട്ടി ക്ഷമയോടെ കാത്തിരിക്കുന്ന ലിയുവിന്റെ ദൃശ്യങ്ങള്‍ അഗ്നിരക്ഷാപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കിണറിന് പുറത്തെത്തിച്ച ലിയുവിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha