ബില്‍ഗേറ്റ്സ് ധരിക്കുന്നത് ഈ മാസ്‌ക്...!
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്ന കോട്ടണ്‍ മാസ്‌ക്കുകളും, എന്‍ 95 മാസ്‌ക്കുകളും, ഡിസൈനര്‍ മാസ്‌ക്കുകളുമെല്ലാം വിപണിയില്‍ സജീവമാണ്. ഇതോടൊപ്പം സ്വര്‍ണത്തിലും, വജ്രക്കല്ലുകള്‍ പിടിപ്പിച്ചതുമായ മാസ്‌ക്കുകളും വിപണിയിലുണ്ട്.
ലോക കോടീശ്വരന്മാരില്‍ ഒരാളും മൈക്രോസോഫ്ടിന്റെ സഹ സ്ഥാപകനുമായ ബില്‍ഗേറ്റ്സ് ധരിക്കുന്നത് ഏത് തരത്തിലുള്ള മാസ്‌കായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാഴ്ചയില്‍ പ്രത്യേക ഭംഗിയൊന്നുമില്ലാത്ത ഒരു സാധാരണ മാസ്‌ക് എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ഡിസൈനര്‍ മാസ്‌ക് കിട്ടുകയാണെങ്കില്‍ അത് ധരിക്കുന്നതില്‍ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്‌കിന്റെ ഭംഗിയിലല്ല അതിന്റെ ഗുണത്തിലാണ് കാര്യമെന്നാണ് അദ്ദേഹം പറയുന്നത്. വൈറസിനെ ഫലപ്രദമായി തടയുന്ന സര്‍ജിക്കല്‍ മാസ്‌കാണ് അദ്ദേഹം ധരിക്കുന്നത്. എല്ലാദിവസവും അത് മാറ്റുകയും ചെയ്യും. ലോകത്ത് കൊവിഡ് പടര്‍ന്നുപിടിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ വൈറസിനെതിരെയുളള ബോധവത്കരണവുമായി അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
കഴിഞ്ഞദിവസം ബ്ലൂംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൊറോണ വൈറസിനേക്കാള്‍ വലിയ ദുരന്തം വരാനിക്കുന്നു എന്ന് ബില്‍ഗേറ്റ്സ് പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്.
https://www.facebook.com/Malayalivartha