ചെറിയേ ഒരു കൂട്ടിയിടി; നഷ്ടം 30 കോടി; നാലു ആഢംബര കാറുകള്‍ കൂട്ടിയിടിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; അപകടം സ്വിറ്റസര്‍ലാന്‍ഡില്‍ അപകടത്തില്‍ പരിക്ക് ആര്‍ക്കുമില്ല
ഒരു നാലു കാറുകള്‍ തമ്മില്‍ കൂട്ടിയിച്ചു. ആര്‍ക്കും ചെറിയൊരു പരിക്കു പോലുമില്ല. എന്നിട്ടും ഈ ചെറിയോരു കൂട്ടിയിടി വരുത്തിവച്ചത് ഏകദേശം 30 കോടി രൂപയുടെ നഷ്ടം. ഇതു ഒരു തള്ള് വാര്‍ത്തയല്ല ഇടിച്ച കാറുകളുടെ പേരുകള്‍ കേള്‍ക്കും നിങ്ങള്‍ക്ക് മനസിലാക്കും. ബുഗാട്ടി ഷിറോണ്‍, പോര്‍ഷെ 911, മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ്, മോട്ടര്‍ഹോം എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കോടികള്‍ വിലവരുന്ന കാറുകള്‍ ഇങ്ങനെ ഇടിച്ചു പൊളിഞ്ഞാന്‍ ഇത്രയല്ലെ നഷ്ടമുണ്ടായുള്ളുവെന്നാണ് കാര്‍ ഉടമകളുടെ ആശ്വാസം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു മലമ്പാതയില്‍ നടന്ന അപകടത്തില്‍ തകര്‍ന്നത്. കോടികള്‍ വിലവരുന്ന വാഹനങ്ങളാണ് ഒരുമിച്ച് അപകടത്തില്‍പെട്ടുവെന്ന അപൂര്‍വതയും ഈ അപകടത്തിനുണ്ട്. ഏറ്റവും വിലകൂടിയ അപകടം.
ബുഗാട്ടി ഷിറോണിന് ഏകദേശം 23 കോടി രൂപയും, പോര്‍ഷെ 911 ന് ഏകദേശം രണ്ടു കോടി രൂപയും, മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസിന് 50 ലക്ഷം രൂപയും മോട്ടര്‍ഹോമിന് 60 ലക്ഷം രൂപവരെയും അവയുടെ ബെയ്‌സ് മോഡലുകളുടെ വില. അങ്ങനെ നോക്കുമ്പോള്‍ 30 കോടി രൂപയുടെ നഷ്ടം കൂട്ടയിടിക്കുണ്ടായതായിയാണ് പോലീസ് പറയുന്നത്. പതിയെപ്പോകുന്ന ഒരു മോട്ടര്‍ഹോമിനെ ഓവര്‍ടേക്ക് ചെയ്യാന്‍ വാഹനങ്ങള്‍ ഒരുമിച്ച് ശ്രമിച്ചതാണ് അപകടത്തിന് കാരണം. ബുഗാട്ടി ബെന്‍സിനേയും പോര്‍ഷെ മോട്ടര്‍ഹോമിനേയും ഇടിച്ചുവെന്ന് നാലു വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടെന്നും ആളുകള്‍ക്ക് പരിക്കൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ബുഗാട്ടിക്ക് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്. എന്നാല്‍ പോര്‍ഷെയ്ക്ക് കാര്യമായ കേടുപാടുകളുണ്ട്. ബെന്‍സിനും മോട്ടര്‍ഹോമിനും കാര്യമായ തകരാറില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളുടെ മൂല്യം വച്ച് ഏകദേശം 4 ദശലക്ഷം ഡോളര്‍ അപകടത്തിന്റെ നഷ്ടമായി പോലീസ് പറയുന്നു.
അപകടത്തില്‍പെട്ടതില്‍ ഏറ്റവും വിലകൂടിയ കാര്‍ ബുഗാട്ടി ഷിറോണ്. എന്നാല്‍ ഈ കാറിന് വളരെ ചെറിയ കേടുപാടാണ് സംഭവിച്ചത്. പക്ഷേ ഈ കേടുപാട് പരിഹരിക്കാനും കോടികള്‍ ചെലവഴിക്കണം. ബുഗാട്ടിയും പോര്‍ഷെയും ഒരെ ദിശയില്‍ മോട്ടര്‍ഹോം വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ബെന്‍സില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന ലോകത്തിലെ തന്നെ അതിവേഗ കാറാണ് ബുഗാട്ടി ഷിറോണ്‍. ഈക്കാര്യം പോര്‍ഷയിലെ ഡ്രൈവറിന് അറിയില്ലെന്നു വേണം കരുതാന്‍. അല്ലായിരുന്നുവെങ്കില്‍ ബുഗാട്ടിയുമായൊരു മത്സരത്തിന് അദ്ദേഹം തയ്യാറാകുമായിരുന്നില്ല.
https://www.facebook.com/Malayalivartha