ഇന്ത്യന്‍ രാജകുമാരന്റെ ലണ്ടനിലെ കൊട്ടാരം വില്‍പനയ്ക്ക്, വില ഏകദേശം 152.02 കോടി രൂപ!
19- ാം നൂറ്റാണ്ടില്‍ ലഹോര്‍ ഉള്‍പ്പെടെയുള്ള സിഖ് സാമ്രാജ്യത്തിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ദുലീപ് സിങ്ങിന്റെ ഇളയ മകന്‍ വിക്ടര്‍ ആല്‍ബര്‍ട്ട് ജെ രാജകുമാരന് വിവാഹ സമ്മാനമായി ലഭിച്ച ലണ്ടനിലെ കൊട്ടാരം വില്‍പനയ്ക്ക്. വില ഏകദേശം 152.02 കോടി രൂപ.
ബ്രിട്ടിഷുകാര്‍ ഭരണം പിടിച്ചതോടെ സിഖ് മഹാരാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ മകന്‍ ദുലീപ് സിങ്ങിനെ ഇംഗ്ലണ്ടിലേക്കു നാടു കടത്തുകയായിരുന്നു. ദുലീപ് സിങ്ങിന്റെ മകന്‍ വിക്ടര്‍ 1866-ല്‍ ലണ്ടനിലാണു ജനിച്ചത്. അന്നത്തെ ബ്രിട്ടിഷ് രാജ്ഞി വിക്ടോറിയയുടെ സംരക്ഷണത്തിലായിരുന്നു വിക്ടര്‍ രാജകുമാരന്‍.
പില്‍ക്കാലത്ത് ബ്രിട്ടിഷ് രാജകുടുംബത്തിലെ ലേഡി ആന്‍ കോവെന്‍ട്രിയെ വിവാഹം കഴിച്ചതോടെ തെക്കു പടിഞ്ഞാറന്‍ കെന്‍സിങ്ടനിലുള്ള കൊട്ടാരം അവര്‍ക്കു ലഭിച്ചു.
പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി വിലയ്ക്കു വാങ്ങിയ ഈ മന്ദിരം പാട്ടത്തിനു നല്‍കുകയായിരുന്നു. 5,613 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൊട്ടാരം 2010-ല്‍ പുതുക്കിപ്പണിതിരുന്നു.
https://www.facebook.com/Malayalivartha