80 വര്‍ഷങ്ങളായി തലമുടി മുറിക്കാതെ കൊണ്ടുനടക്കുന്ന വിയറ്റ്നാമിലെ തൊണ്ണൂറ്റിരണ്ടുകാരന്!
വിയറ്റ്നാമിലെ നഗുയെന്‍ വാന്‍ ഷെയ്ന് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്ക്കയാണ്. സതേണ്‍ മെകോങ് ഡെല്‍റ്റ മേഖലയില്‍നിന്നുള്ള തൊണ്ണൂറ്റിരണ്ടുകാരനായ ഷെയ്നിന്റെ തലമുടിയുടെ നീളം അഞ്ചു മീറ്ററാണ്. കഴിഞ്ഞ 80 വര്‍ഷങ്ങളായി തന്റെ തലമുടി മുറിക്കാതെ കൊണ്ടുനടക്കുകയാണ് അദ്ദേഹം.
മുടി മുറിച്ചാല്‍ താന്‍ മരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷെയ്ന് പറയുന്നു. 'ഒന്നു ചീകിപ്പോലും മുടി ശരിയാക്കാന്‍ ഞാന്‍ തയാറല്ല. അതിനെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. സ്കാര്‍ഫ് കൊണ്ട് മൂടി ഉണക്കിയും ശുചിയായും സൂക്ഷിക്കുന്നു' - ഷെയ്ന് പറയുന്നു.
സ്കൂളില്‍വച്ച് തലമുടി വെട്ടാന്‍ ആവശ്യപ്പെട്ടതോടെ മൂന്നാം ക്ലാസില്‍വച്ച് ഷെയ്ന് പഠനം അവസാനിപ്പിച്ചു. ഒപ്പം തലമുടി കഴുകുന്നതും ചീകിവയ്ക്കുന്നതും. അഞ്ചുമീറ്ററോളം ഇടതൂര്‍ന്ന് വളര്‍ന്നു തുടങ്ങിയ മുടി ഓറഞ്ചു നിറത്തിലെ ടര്ബന് കെട്ടി സൂക്ഷിക്കുന്നു.
'എന്റെ മുടി കറുത്തതും നല്ല കട്ടിയുള്ളതുമായിരുന്നു. കുരുങ്ങിപ്പിടിക്കാതെ ചീകി വയ്ക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഒരു ദൈവിക ശക്തിയില്‍ മുടി ഒന്നും ചെയ്യരുതെന്ന് കേട്ടതോടെ എല്ലാം നിര്‍ത്തി' - ഷെയ്ന് പറഞ്ഞു.
https://www.facebook.com/Malayalivartha