മനക്കണക്ക് കൂട്ടുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ആള്‍ നീലകണ്ഠ ഭാനുപ്രകാശ്!
ലണ്ടനില്‍ നടന്ന മൈന്‍ഡ് സ്പോര്‍ട്സ് ഒളിമ്പ്യാഡ്(എം.എസ്.ഒ) ലോക ചാംപ്യന്‍ഷിപ്പില്‍ ഹൈദരാബാദ് സ്വദേശിക്കു സുവര്‍ണ നേട്ടം. അതിവേഗത്തില്‍ മനക്കണക്കു കൂട്ടിയെടുത്താണ് 20 വയസുകാരന്‍ നീലകണ്ഠ ഭാനുപ്രകാശ് സ്വര്‍ണം നേടിയത്.
ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന്‍ ലണ്ടനില്‍ വര്‍ഷം തോറും നടക്കാറുള്ള മൈന്‍ഡ് സ്പോര്‍ട്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ നീലകണ്ഠ ഭാനുപ്രകാശ് നാലു ലോകറെക്കോഡുകളും 50 ലിംകാ റെക്കോഡുകളും സ്വന്തംപേരില്‍ കുറിച്ചിട്ടുണ്ട്.
കണക്കുകൂട്ടലില്‍ കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തിലായിരുന്നു നീലാകാന്തയുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചത്. സ്വതന്ത്ര്യദിനത്തിലാണ് നീലാകാന്ത ഇന്ത്യയെ പ്രതിനിധീകരിച്ച് ലണ്ടനില്‍ മത്സരിക്കാനിറങ്ങിയത്. ബോളിവുഡ് സിനിമ 'ശകുന്തളാദേവി' പുറത്തിറങ്ങിയതോടെയാണു മനക്കണക്ക്(മെന്റല്‍ കാല്‍ക്കുലേഷന്‍) രാജ്യത്ത് ഏറെ പ്രചാരം നേടുന്നത്. എന്നാല്‍, താന്‍ ഏറെക്കാലമായി ഈ രംഗത്തുതന്നെയുണ്ടെന്നു നീലകണ്ഠ ഭാനുപ്രകാശ് പ്രതികരിച്ചു.
ബ്രിട്ടന്‍, ജര്‍മ്മനി, യു.എ.ഇ, ഫ്രാന്‍സ്, ഗ്രീസ്, ലെബനന്‍ എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്നായി 57 വയസ് വരെ പ്രായമുള്ള 30 പേരാണു മത്സരത്തില്‍ പങ്കെടുത്തത്. അവസാനഘട്ടത്തില്‍ ലെബനന്റെയും യു.എ.ഇയുടെയും പ്രതിനിധികളെ മറികടന്ന് 65 പോയിന്റ് നേടിയാണ് നീലാകാന്ത് സ്വര്‍ണമണിഞ്ഞത്. ലെബനീസ് താരം രണ്ടാമതെത്തി.
https://www.facebook.com/Malayalivartha