തന്റെ പേരിനൊപ്പം വിവാഹശേഷം ഭാര്യാപിതാവിന്റെ പേരു ചേര്‍ത്തു യുവാവ്!
വിവാഹശേഷം മിക്ക സ്ത്രീകളും തങ്ങളുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കും. എന്നാല്‍ പുരുഷന്മാര്‍ തങ്ങളുടെ പേരിനൊപ്പം ഭാര്യമാരുടെ പേര് ചേര്‍ക്കുന്ന പതിവില്ല. എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള റയാന്‍ മോറിസണ്‍ എന്ന യുവാവ് ഇവിടെ വ്യത്യസ്തനാകുകയാണ് .
താന്‍ അടുത്ത ദിവസം വിവാഹിതനാകുന്നുവെന്നും ഭാര്യയുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരായ മിയോഷി എന്നത് തന്റെ കൂടെ കൂട്ടുകയാണെന്നുമാണ് റയാന്‍ പറഞ്ഞത്.
'' ഞാന്‍ നാളെ വിവാഹിതനാവുകയാണ്, എന്റെ ഭാര്യയുടെ പേര് കൂടെ ചേര്‍ക്കുന്നു. ജപ്പാനില്‍ നിന്നുള്ള അച്ഛന്റെ പേരാണ് തന്റെ ഭാര്യയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യ പിതാവിന് സഹോദരങ്ങള്‍ ഇല്ലാത്തതു കൊണ്ടും ഭാര്യക്ക് ഒരേയൊരു സഹോദരി മാത്രം ആയതു കൊണ്ടും മിയോഷിയുടെ പേര് കൈമാറപ്പെടാനുള്ള അവസരമില്ല. അങ്ങനെയാണ് തന്റെ പേരിനൊപ്പം മിയോഷിയുടേത് ചേര്‍ക്കാന്‍ തീരുമാനിച്ചത്'' - റയാന്‍ പറയുന്നു.
https://www.facebook.com/Malayalivartha