ജോലി ഉറക്കം; ശമ്പളം ഒരു ലക്ഷം; താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം സ്ലീപ് ഇന്റേണ്‍ഷിപ്പിന്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; ബാംഗ്ലൂര്‍ കമ്പനി സ്ലീപ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത് ഇതു രണ്ടാം തവണ; കഴിഞ്ഞ തവണ ഒന്നര ലക്ഷത്തില്‍ നിന്നും തിരഞ്ഞെടുത്തത് 23 പേരെ
സ്വപ്‌ന തുല്ല്യമായ തൊഴില്‍, സ്വപ്‌നം കണ്ടു ഉറങ്ങാം. ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ആ ഉറക്കം തൊഴിലാണെങ്കില്‍ ആ തൊഴില്‍ ചെയ്യാന്‍ ആ കമ്പനിക്ക് മുന്നില്‍ ഒരു നീണ്ട നിര തന്നെയുണ്ടാകും. അത്തരത്തിലൊരു ഓഫറാണ്. രാജ്യത്തെ ഒരു മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സീപ്പ് ഇന്റേണ്‍ഷിപ്പ് എന്ന ഏറ്റവും ആകര്‍ഷകമായ ഓഫറുമായി എത്തിരിക്കുന്നത്. ഇതു രണ്ടാം തവണാണ് ബാംഗഌര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേക്ക് ഫിറ്റ് എന്ന കമ്പനി സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് ഓഫറുമായി എത്തുന്നത്.
നിങ്ങള്‍ക്ക് ഒന്‍പത് മണിക്കൂര്‍ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കും. 2019 ല്‍ ആരംഭിച്ച മെത്തകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്ലീപ്പ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പ് വേക്ക്ഫിറ്റ് കമ്പനിയാണ് ഉറങ്ങുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. സ്ലീപ്പ് ഇന്റേണ്‍ഷിപ്പിനായി തെരെഞ്ഞടുക്കുന്നവരോട് ഒരു ദിവസം 9 മണിക്കൂര്‍ ഉറങ്ങാനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ 100 ദിവസം ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപ ലഭിക്കും. പലര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന തൊഴിലവസരമായിരിക്കുമെങ്കിലും ഇത് വളരെ എളുപ്പമുള്ള കാര്യമല്ല. ഉറക്കത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉറക്കത്തോടുള്ള യഥാര്‍ഥ പ്രണയത്തെക്കുറിച്ച് സ്റ്റാര്‍ട്ടപ്പിനെ ബോധ്യപ്പെടുത്തിയാല്‍ മാത്രമാണ് ഈ ജോലി ലഭിക്കുക. 1.7 ലക്ഷത്തോളം പേര്‍ ആണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്. അതില്‍ 23 പേരെ കമ്പനി നിയമിക്കുകയും ചെയ്തു. 2021ലും കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഉറക്കം' എന്നതിലേക്കുള്ള മാനസികാവസ്ഥ മാറ്റുക, അത് എങ്ങനെ ഉല്‍പാദനപരവും ആരോഗ്യകരവുമാകാം എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഓരോരുത്തരുടെയും ഉറക്ക രീതി 100 ദിവസത്തേക്ക് കമ്പനി ട്രാക്ക് ചെയ്യും. ഒരു കൂട്ടം കൗണ്‍സിലര്‍മാരും, സ്ലീപ്പ് ട്രാക്കറുകളും അവര്‍ക്ക് നല്‍കും. ഈ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മുഴുവന്‍ പണവും നല്‍കൂ. ഇന്റേണ്‍ഷിപ്പിന്റെ വ്യവസ്ഥകളിലൊന്ന് ജോലിസമയത്ത് ലാപ്‌ടോപ്പ് ഉപയോഗിക്കരുത് എന്നതാണ്. കൂടാതെ 100 ദിവസത്തേക്ക് എല്ലാ ദിവസവും ഒന്‍പത് മണിക്കൂര്‍ ഉറങ്ങിയതിന്റെ ഡേറ്റ സ്റ്റാര്‍ട്ടപ്പിന് നല്‍കണം.
ഉറക്കം ജോലിക്ക് ഉദ്യോഗാര്‍ഥിയുടെ അടിസ്ഥാന യോഗ്യത ഡിഗ്രിയാണ്. അതെ സമയം കോളേജിലും സ്‌കൂളിലും ക്ലാസ് നടക്കുന്ന സമയത്ത് നിങ്ങള്‍ ഉറക്കം തുങ്ങാറുണ്ടെങ്കില്‍ ഈ തൊഴില്‍ ലഭിക്കുന്നതിനുള്ള അധികയോഗ്യത നിങ്ങള്‍ക്കുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിന് പുറമേ കിടക്കയില്‍ കിടന്ന് പത്തോ ഇരുപതോ മിനിട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങിയിരിക്കണം. ഒപ്പം എന്ത് ഭൂകമ്പമുണ്ടായാലും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കണം. അതായത് ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കണം. ഉദ്യോഗാര്‍ഥിയുടെ ഉറക്കം അച്ചടക്കത്തോടുകൂടിയുള്ളതുമായിരിക്കണെന്നുമുള്ള വ്യവസ്ഥകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ 21 ഇന്ത്യക്കാരും രണ്ടും വിദേശികളുമാണ് ഉണ്ടായിരുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം വളരെ കുറച്ച് മാത്രമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ജോലി ചെയ്യാന്‍ ചില ഇഷ്ടങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് സാരം.
https://www.facebook.com/Malayalivartha