നാടകകൃത്ത് വാസന്‍ പുത്തൂരിന്റെ വീട്ടില്‍ ശ്രീകൃഷ്ണപ്പരുന്ത് വിരുന്നെത്തിയിട്ട് 16 വര്‍ഷം!
നാടക രചനയ്ക്ക് 2 തവണ സംസ്ഥാന അവാര്‍ഡ് നേടിയ നാടകകൃത്ത് വാസന്‍ പുത്തൂരിന്റെ വീട്ടില്‍ ശ്രീകൃഷ്ണപ്പരുന്ത് വിരുന്നെത്തിയിട്ട് 16 വര്‍ഷം.
കൈപ്പറമ്പ് പുത്തൂരിലുള്ള വാസന്റെ വീടിനു സമീപത്തെ മാവിന്‍ കൊമ്പിലാണു പരുന്തിന്റെ വാസം.
നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയില്‍ ഒരു തെങ്ങുകയറ്റ തൊഴിലാളി നല്‍കിയ പരുന്തിന്‍ കുഞ്ഞാണു വളര്‍ന്ന് വീട്ടില്‍ ചിറകടിക്കുന്നത്. ഒരിക്കല്‍പ്പോലും വീടു വിട്ട് പരുന്ത് പറന്നു പോയിട്ടില്ല.
മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് ഈ വര്‍ഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡന്‍ ചെയ്ത സേവനങ്ങള്‍ക്ക് പാരിതോഷികമായി തന്റെ വെള്ളപ്പട്ട് ഗരുഡനു നല്‍കുകയും സന്തതി പരമ്പരകള്‍ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതില്‍ നിന്നാണ് കൃഷ്ണപരുന്തിന്റെ കഴുത്തില്‍ വെളള നിറം എന്നുമാണ് വിശ്വാസം.
സംസ്ഥാന സര്‍ക്കാരിന്റെ നാടകരചനയ്ക്കുള്ള അവാര്‍ഡ് കുഞ്ഞുകുട്ടനും കുടുംബവും, കബന്ധങ്ങള്‍ എന്നീ നാടകങ്ങള്‍ക്കാണ് വാസന്‍ പുത്തൂരിനെ തേടിയെത്തിയത്.
വീണ്ടും മധുരാപുരി, നാട്ടുപുറാട്ട് എന്നീ നാടകങ്ങള്‍ക്കും ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha