റോഡില്‍ വച്ച് ബൈക്കിലെത്തി തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചയാളെ പെണ്‍കുട്ടി ധീരമായി കീഴ്പ്പെടുത്തി!
പഞ്ചാബില്‍ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരി ഇപ്പോള്‍ ധീരതയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വഴിയില്‍ വച്ച് തന്റെ ഫോണ്‍ പിടിച്ചുപറിച്ചവരെ കീഴ്പ്പെടുത്തിയതാണ് പെണ്‍കുട്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.
ആയുധങ്ങളോടെയെത്തി ഭീഷണിപ്പെടുത്തി ഫോണ്‍ പടിച്ചുപറിച്ചയാളെ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോണ്‍ പിടിച്ചെടുത്തു കുസും കുമാരി. ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറില്‍ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കുസുംകുമാരിയെ ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ചത്.
പെണ്‍കുട്ടി യുവാവുമായി നിമിഷങ്ങളോളം മല്‍പ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വൈകാതെ സമീപത്തേക്ക് ചിലര്‍ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയില്‍ കാണാം. താഴെവീണുപോയ ഫോണ്‍ പെണ്‍കുട്ടി ഓടിപ്പോയി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.
ഫോണ്‍ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ കുസും ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷര്ട്ടില് കയറിപ്പിടിക്കുകയും ചെയ്തു. പിടിവിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കില്‍ നിന്ന് അയാളെ കുസും വലിച്ച് നിലത്തിട്ടു.നിമിഷങ്ങള്‍ക്കം വഴിയാത്രക്കാരിലൊരാള്‍ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു.
സംഭവത്തേതുടര്‍ന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി. ഈ ധൈര്യത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വാക്കുകളേക്കാള്‍ പതിന്മമടങ്ങ് കാഠിന്യമുള്ള പ്രവൃത്തി എന്നും ഇത്തരത്തിലുള്ള പെണ്‍കുട്ടികളാണ് ഭാവിയുടെ പ്രതീക്ഷ എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha