അസഹ്യമായ ചൂടിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടന്ന യുവതിയെ കരിമ്പട്ടികയില്‍പെടുത്തി
യാത്രയ്ക്കിടയില്‍ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടപ്പോള്‍ പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു.
ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തില്‍ തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് വരികയായിരുന്നു യുവതി.
ചൂട് അസഹനീയമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്.
വിമാനത്തിന്റെ ചിറകിലൂടെ യുവതി നടക്കുന്ന സമയം ഇത് തങ്ങളുടെ അമ്മയാണെന്ന് കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു.
അതേസമയം, ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യുവതിയെ വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയതായാണ് വിവരം. യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കുകയും സംഭവം പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha