ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുമെന്ന് പാറ്റി, ഇപ്പോള്‍ പതിനാറാം കുട്ടിക്കായി കാത്തിരിക്കുന്നു!
അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ 38-കാരിയായ പാറ്റി ഫെര്‍ണാണ്ടസിനും ഭര്‍ത്താവ് കാര്‍ലോസിനും വീട് നിറയെ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. അവര്‍ക്ക് ഈ ഭാഗ്യം വേണ്ടുവോളം ഉണ്ടെന്ന് തന്നെ പറയാം. പതിനഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ച് മൂന്നു മാസം കഴിഞ്ഞ പാറ്റി ഇപ്പോള്‍ പതിനാറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.
ഈശ്വരന്‍ തരുന്നതെന്തും കൈനീട്ടി സ്വീകരിക്കണമെന്ന് പാറ്റി വിശ്വസിക്കുന്നു. 'ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞുങ്ങള്‍. ഒരിക്കലും വേണ്ടെന്ന് പറയില്ല' ഇവര്‍ പറയുന്നു. ഒരാഴ്ചത്തേക്ക് ഭക്ഷണത്തിന് മാത്രമായി ഏകദേശം 37,000 രൂപ ചിലവ് വരും ഇവര്‍ക്ക്. ഡയപ്പര്‍ വാങ്ങാനായി മാത്രം മാസം 500 ഡോളറാണ് ഈ ദമ്പതികള്‍ ചെലവഴിക്കുന്നത്.
അഞ്ചു ബെഡ്റൂമുള്ള വീട്ടിലാണ് പാറ്റിയും കാര്‍ലോസും 15 മക്കളും കഴിയുന്നത്. കുടുംബസമേതം പുറത്ത് പോകാന്‍ 16 സീറ്റുള്ള ബസ് വാങ്ങാനുള്ള ആലോചനയിലാണ്. അച്ഛനോടുള്ള സ്നേഹം കാരണം മക്കളുടെ പേരുകളെല്ലാം 'സി' യിലാണ് തുടങ്ങുന്നത്. മക്കളില്‍ ആറു പേര്‍ മൂന്നു തവണയായി പിറന്ന ഇരട്ടകളാണ്.
2008-ലായിരുന്നു ആദ്യ പ്രസവം. ഏറ്റവും ഇളയ കുഞ്ഞ് 2020 ഏപ്രിലിലാണ് പിറന്നത്. കുട്ടികള്‍ക്ക് വീട്ടു ജോലിയും വീതിച്ചു നല്‍കാറുണ്ട്. മൂത്ത കുട്ടി സ്വന്തമായി പാന്‍കേക്ക് ഉണ്ടാക്കാറുണ്ട്. ഇളയ കുട്ടികള്‍ കളിപ്പാട്ടം നിലത്തു നിരത്തിയാല്‍ എല്ലാം അടുക്കിപെറുക്കേണ്ടത് മൂത്തകുട്ടികളുടെ ചുമതലയാണ്.
ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുമെന്ന് പാറ്റി പറയുന്നു. അടുത്ത കുഞ്ഞ് 2021 മേയില്‍ പിറക്കും. കൂടുതല്‍ കുട്ടികളുണ്ടാവുന്നത് സന്തോഷമാണെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha