ഓരോ പിറന്നാളിനും പിതാവ് സമ്മാനമായി നല്‍കിയ അപൂര്‍വ വിസ്‌കി ശേഖരിച്ച് സൂക്ഷിച്ച മകന്‍ 28-ാം വയസ്സില്‍ അവ വിറ്റ് വാങ്ങിയത് ഒരു വീട് !
ഇംഗ്ലണ്ടിലെ ടോണ്‍ടന്‍ സ്വദേശിയായ മാത്യു റോബ്സണ്‍ 1992-ലാണ്് ജനിച്ചത്. 28-ാം വയസ്സില്‍ മാത്യു ഒരു വീട് വാങ്ങി; ഏകദേശം 39 ലക്ഷം രൂപയ്ക്ക്! അതിലെ കൗതുകം എന്തെന്നോ...? ഓരോ പിറന്നാളിനും മാത്യുവിന് പിതാവ് സമ്മാനമായി നല്‍കിയ വിസ്‌കിയുടെ അപൂര്‍വശേഖരം വിറ്റഴിച്ചാണ് വീട് വാങ്ങാനുള്ള പണം കണ്ടെത്തിയത് എന്നതാണ്!
മാത്യുവിന്റെ പിതാവ് പീറ്റ് ആദ്യ കുപ്പി വാങ്ങിയത് (1974 വിന്റേജ്) മാത്യുവിന്റെ ജനനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനായിരുന്നു. '18 ഇയര്‍ ഓള്‍ഡ് മക്കാലന്‍ സിംഗിള്‍ മാര്‍ട്ട് വിസ്‌കി' ഓരോ പിറന്നാളിനും വാങ്ങി സമ്മാനിച്ചാല്‍ 18-ാം പിറന്നാള്‍ ആകുമ്പോള്‍ അതൊരു വലിയ കൗതുകമാകുമല്ലോ എന്നു വിചാരിച്ചാണ് താന്‍ ഇതു തുടങ്ങിയതെന്നു പീറ്റ് പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ മക്കാലന്‍ വിസ്‌കിയുടെ മൂല്യം കുതിച്ചുയര്‍ന്നതാണ് ഈ അപൂര്‍വശേഖരത്തിനു ഉയര്‍ന്ന വില കിട്ടാന്‍ കാരണമായതെന്നു വിസ്‌കി ബ്രോക്കറായ മാര്‍ക് ലിറ്റലര്‍ പറഞ്ഞു.
ഓരോ പിറന്നാളിനും മകനു സമ്മാനമായി നല്‍കാന്‍ '18 ഇയര്‍ ഓള്‍ഡ് മക്കാലന്‍ സിംഗിള്‍ മാര്‍ട്ട് വിസ്‌കി'യുടെ 28 കുപ്പികള്‍ക്കുമായി പിതാവ് പീറ്റ് (64) ചെലവഴിച്ചത് 5,000 പൗണ്ട്. അപൂര്‍വ വിസ്‌കിയുടെ ഇത്രയും ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ശേഖരം അത്യപൂര്‍വമായതിനാല്‍ മൂല്യം 40,000 പൗണ്ടായി (ഏകദേശം 39 ലക്ഷം രൂപ) ഉയര്‍ന്നു.
https://www.facebook.com/Malayalivartha