പേരമ്പ്രയില്‍ ജനിച്ച ഒരു പശുക്കിടാവിന് തല രണ്ട്; ഇരു വായിലൂടെയും പാല്‍ കുടിക്കും!
പേരാമ്പ്രയില്‍ പാലേരി തരിപ്പിലോട് ടി പി പ്രേമജന്‍ എന്നയാളിന്റെ വീട്ടിലെ പശു ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്‍കി.
പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായും ഉള്ള കിടാവ് ജനിച്ചത്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നേയുള്ളൂ.
സങ്കര ഇനത്തില്‍ പെട്ടതാണ് പശുവും കിടാവും. ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയാണ് കുട്ടിയെ പുറത്തെടുത്തത്.
തല ഉയര്‍ത്തി നില്‍ക്കാനും എഴുന്നേല്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് കിടാവ്. ഒഴിച്ചു കൊടുക്കുന്ന പാല്‍ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. ചങ്ങരോത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. എസ് ആര്‍ അശ്വതി സ്ഥലത്ത് എത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha