തൊണ്ണൂറ്റിയാറാം വയസില്‍ ഇരട്ട ബിരുദം നേടിയ ഇറ്റലിക്കാരന് ബിരുദാനന്തര ബിരുദത്തിനുള്ള ബാല്യം അവശേഷിക്കുന്നുണ്ടെന്ന് വിശ്വാസം!
ഇറ്റലിക്കാരനായ ജുസപ്പേ പാറ്റേര്‍ണോ പ്രായത്തെ അതിജീവിച്ച് ലക്ഷ്യം നേടിയതിന് ലോകമെമ്പാടുമുള്ളവരുടെ കൈയ്യടി നേടിയിരിക്കയാണ്. തൊണ്ണൂറ്റിയാറാം വയസില്‍ ബിരുദം നേടിയാണ് ഈ മുത്തച്ഛന്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഇറ്റലിയിലെ ഏറ്റവും പ്രയമേറിയ വിദ്യാര്‍ത്ഥിയാണ് ജുസപ്പേ പാറ്റേര്‍ണോ. കൊവിഡിലും തളരാതെ 96-ാം വയസില്‍ ജുസെപ്പേ ബിരുദം നേടിയത് രണ്ട് വിഷയങ്ങളിലാണ്. ഹിസ്റ്ററിയിലും ഫിലോസഫിയിലും.
ഇറ്റാലിയന്‍ നാവിക സേനയുടെ ഭാഗമായി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജുസപ്പേ റെയില്‍വേ ജീവനക്കാരനായാണ് ജോലിയില്‍ നിന്ന് വിരമിക്കുന്നത്. ചെറുപ്പകാലത്ത് പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. അന്ന് നടക്കാതെ പോയ സ്വപ്നമാണ് ജുസപ്പേ തന്റെ 96-ാം വയസില്‍ സഫലീകരിച്ചത്.
പഠനത്തിന്റെ അവസാന നാളില്‍ പഠനം മുടക്കിയായി കൊവിഡ് എത്തിയപ്പോഴും ജുസപ്പേ തളര്‍ന്നില്ല. ഓണ്‍ലൈന്‍ വഴി ക്ലാസുകളില്‍ പങ്കെടുത്തു. സ്വപ്നം കൈയ്യെത്തി പിടിച്ചതിന്റെ ആനന്ദത്തിലാണ് ജുസപ്പേ പാറ്റേര്‍ണോ. ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യം.
തന്റെ അമ്മ 100 വയസുവരെ ജീവിച്ചു. ജനിതക ഘടകങ്ങള്‍ തുണച്ചാല്‍ ബിരുദാനന്തര ബിരുദത്തിനുള്ള ബാല്യം ഇനിയും അവശേഷിക്കുന്നതായി ജുസേപ്പേ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha