കോവിഡ് കാലത്ത് ഇരുന്നൂറിലധികം പേര്‍ക്ക് സദ്യ നല്‍കി ഒരു വിവാഹം! ഇല്ല, കോവിഡ് പ്രോട്ടോക്കോളൊന്നും ലംഘിച്ചിട്ടില്ല!
കോവിഡ് കാലത്ത് നടക്കുന്ന വിവാഹങ്ങളില്‍ മുഴുവന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിക്കാനും പങ്കെടുപ്പിക്കാനും കഴിയാത്ത വിഷമത്തിലാണ് രക്ഷിതാക്കള്‍. ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരുടെ എണ്ണം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അമ്പതില്‍ ഒതുക്കേണ്ടി വരുന്നു.
അരൂര്‍ തോപ്പില്‍പറമ്പില്‍ ജോസഫും റോസിലിയും മകന്‍ ആന്റണി ജോസ്ലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഈ വിഷമാവസ്ഥയും പരാതിയും മറികടക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തി.
ഇന്ന് അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കുന്ന ജോസ്ലിന്റെയും മുണ്ടംവേലി പട്ടാളത്ത് മാത്യുവിന്റെയും റീനയുടെയും മകള്‍ ഫില്‍മയുടെയും വിവാഹത്തെക്കുറിച്ച് അയല്‍വാസികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം മുന്‍കൂട്ടി അറിയിച്ചു ജോസഫും റോസിലിയും.
തുടര്‍ന്ന് ശനിയാഴ്ചയും വിവാഹത്തലേന്നുമായി വിവാഹ സദ്യ പാഴ്‌സലായി ഇരുന്നൂറിലധികം വീടുകളില്‍ എത്തിക്കുകയായിരുന്നു. വധൂവരന്മാരുടെ കാരിക്കേച്ചര്‍ പതിച്ച പേപ്പര്‍ ബാഗിലാണ് ഭക്ഷണം എത്തിച്ചത്.
https://www.facebook.com/Malayalivartha