'കേരമിത്ര' ഉപയോഗിച്ച് മലയാളികള്‍ 'സിംപിള്‍' ആയി തേങ്ങ പൊതിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു!
തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ ഫാം പവര്‍ മെഷീനറി ആന്‍ഡ് എനര്‍ജി വിഭാഗത്തിലുണ്ടായിരുന്ന ഡോ. ജിക്കു ജേക്കബും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡോ.ജോബി ബാസ്റ്റിനും ചേര്‍ന്ന് മലയാളികളെ വളരെ 'സിംപിള്‍' ആയി തേങ്ങ പൊളിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു.
1995 ഓഗസ്റ്റില്‍ തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജില്‍ 100 രൂപ ചെലവിലാണ് 'കേരമിത്ര' എന്ന പേരില്‍ തേങ്ങപൊളിക്കല്‍ യന്ത്രം നിര്‍മ്മിച്ചത്.
ഈ യന്ത്രം 1996-ല്‍ റെയ്ഡ്‌കോ ഏറ്റെടുത്ത് വിപണിയില്‍ എത്തിക്കുകയായിരുന്നു.
യന്ത്രത്തിന് പേറ്റന്റ് ലഭിച്ചിരുന്നെങ്കിലും ഇതിനെ അനുകരിച്ച് പലരും ആയിരക്കണക്കിന് യന്ത്രങ്ങള്‍ പിന്നീട് വിപണിയില്‍ എത്തിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha