കോഴിക്കോട് കോരപ്പുഴയില്‍ അലങ്കാര മത്സ്യമായ ലയണ്‍ഫിഷി നെ കണ്ടെത്തി!
കോഴിക്കോട് കോരപ്പുഴയില്‍ പുളിക്കൂല്‍കടവില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാക്കളുടെ വലയില്‍ ആഴക്കടലില്‍ പവിഴ പുറ്റുകള്‍ക്കിടയില്‍ മാത്രം കാണുന്ന അലങ്കാര മത്സ്യമായ ലയണ്‍ഫിഷ് കുരുങ്ങി.
ശരീരം നിറയെ മുള്ളായതിനാല്‍ ആഴക്കടലിലെ മുള്ളന്‍പന്നിയെന്നാണ് ഇവ അറിയപ്പെടുന്നത്. മുള്ളിനുള്ളില്‍ വിഷവും. പുള്ളിവാലുള്ള ലയണ്‍ഫിഷിനെ പിടികൂടാനും സംരക്ഷിക്കാനും പ്രയാസമാണ്. നീന്തി നടക്കാന്‍ ഉപ്പുവെള്ളം നിര്‍ബന്ധമാണ്. കഴിക്കാന്‍ ചെമ്മീനും. അപൂര്‍വമായി അഴിമുഖത്തേക്ക് ഇവ കയറിവരും. അതിലും അപൂര്‍വമാണ് മനുഷ്യരുടെ വലയില്‍ കുരുങ്ങുന്നത്.
വലയില്‍ കുരുങ്ങിയത് അപൂര്‍വ മത്സ്യമെന്ന് മനസിലായതോടെ നേരം പോക്കിനായി വലയിട്ട ദില്‍ജിത്തും സുരേഷ്‌കുമാറും മത്സ്യത്തെ വീട്ടിലെ അക്വേറിയത്തിലാക്കി.
അഴിമുഖത്തോട് ചേര്‍ന്ന കോരപ്പുഴയിലെ ഉപ്പുവെള്ളമാകും ലയണ്‍ഫിഷിനെ കരയിലെത്തിച്ചതെന്നാണ് മത്സ്യഗവേഷകരുടെ നിഗമനം.
https://www.facebook.com/Malayalivartha