'മോഷ്ടാവായ അനിയന്‍' നല്‍കിയ പണം സ്വന്തം ആവശ്യങ്ങള്‍ ക്ക് ഉപയോഗിക്കുന്നില്ല!
''കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയില്‍ നിന്നു കുറച്ചു സാധനങ്ങള്‍, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരില്‍ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാല്‍ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തില്‍ നിങ്ങളുടെ ഒരനിയന്‍''.
ഒരു ചെറിയ പൊതിക്കുള്ളില്‍ 5,000 രൂപയും ഇങ്ങനെയൊരു കത്തും എഴുതി വച്ച് മറഞ്ഞിരിക്കുന്ന ആ അനിയന്‍ നല്‍കിയ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കടയുടമ ഉമ്മറിനു മനസ്സു വന്നില്ല. നഷ്ടപ്പെട്ട സാധനങ്ങള്‍ക്കു പകരം തിരിച്ചു കിട്ടിയ പണം മുഴുവനും വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നയാള്‍ക്കു നല്‍കാന്‍ ഉമ്മര്‍ തീരുമാനിച്ചു.
നഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ക്കു തുല്യമായ പണവും കത്തും കടയ്ക്കു മുന്നില്‍ വച്ച ആ 'അനിയന്‍' സാഹചര്യംകൊണ്ടു മോഷ്ടാവായതാണെന്ന് മനസ്സിലായി. ആ അനിയന്‍ തെറ്റു മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തതില്‍ ഏറെ സന്തോഷവാനാണ് ഉമ്മര്‍. ആ മനസ്സു മറ്റുള്ളവര്‍ക്കും ഉണ്ടാകട്ടെ എന്നാണു പ്രാര്‍ഥന.
വെട്ടത്തൂര്‍ സ്വദേശിയായ കൂത്തുപറമ്പന്‍ വീട്ടില്‍ ഉമ്മര്‍ (46) ഒരു വര്‍ഷം മുന്‍പാണ് ഉമ്മര്‍ കുളപ്പറമ്പില്‍ ഫാമിലി സ്റ്റോര്‍ എന്ന കട ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഓടു പൊളിച്ചു വന്നയാള്‍ കൊണ്ടുപോയതു ഭക്ഷണസാധനങ്ങളല്ലേ എന്ന നിലയ്ക്ക് അതൊരു വലിയ മോഷണമായി കണ്ടില്ല.
https://www.facebook.com/Malayalivartha