മീനങ്ങാടിയിലെ കോവിഡ് വീട്ടുകാരുടെ ഓമന!
ലോകത്താരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാക്കായി മാറിയിരിക്കയാണ് കൊവിഡ്്. എന്നാല്‍ മീനങ്ങാടിയിലെ ലക്ഷ്മി നിവാസിലുള്ളവര്‍ക്ക് കോവിഡ് എന്നു കേട്ടാല്‍ നന്ദി, ഉപകാരസ്മരണ എന്നിവയെ കുറിച്ചോര്‍മ്മ വരും.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു നായക്കുട്ടിയേയുും കൂടപ്പിറപ്പുകളെയും ലക്ഷ്മി നിവാസിലെ ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത് കൊവിഡ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ്.
മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, വണ്ടിതട്ടാതെ അതിലൊരു നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചുപോന്നു. പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത ആ സംഭവം ഉണ്ടായത്.
കിച്ചുവിനെത്തേടി അടുത്ത ദിവസം ആ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തന്റെ ജീവന്‍ നഷ്ടപ്പെടാതെ കാത്ത കിച്ചുവിനോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ആ നായക്കുട്ടി എത്തിയതോടെ ആ കുടുംബം സന്തോഷമായി അവനെ സ്വീകരിച്ചു. കൊവിഡെന്ന് പേരും ഇട്ടു.
ഇപ്പോള്‍ ഈ വീടിന്റെ ഓമനയാണ് കൊവിഡ്. അങ്ങനെ മീനങ്ങാടിയിലെ കോവിഡ് നന്ദി, ഉപകാരസ്മരണ എന്നിവയുടെയൊക്കെ പര്യായമായി മാറി!
https://www.facebook.com/Malayalivartha