കുട്ടികള്‍ നിര്‍മിച്ചു 35 മീറ്റര്‍ നീളത്തില്‍ 5 അടിയോളം താഴ്ചയുള്ള തടയണ!
തൃശ്ശൂര്‍ ജില്ലയില്‍ കുന്നത്തങ്ങാടിയിലെ പാണഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കുട്ടികളെ് ലോക്ക്ഡൗണ്‍ കാലം പൊറുതിമുട്ടിച്ചു. കളിക്കാന്‍ പോകാനാവില്ല, പുഴയില്‍ നീന്തിക്കുളിക്കാനും അനുവാദമില്ല. എന്തിന്, സമീപത്തെ പീച്ചി ഡാമിലെ വെള്ളം തുറന്നുവിടുന്നതു പോലും ഈ വര്‍ഷം കാണാന്‍ സാധിച്ചില്ല.
എന്നാല്‍ കുന്നത്തങ്ങാടിയിലെ കുട്ടികള്‍ ലോക്ക്ഡൗണ്‍ കാലത്തെ ശരണക്കേടിനെ തങ്ങളുടെ ചുറുചുറുക്ക് കൊണ്ട് തുരത്തി. ഉല്ലാസത്തോടെ കളിച്ചും കുളിച്ചും രസിക്കാന്‍ അവര്‍ സ്വന്തമായി ഒരു തടയണ നിര്‍മിച്ചു. വീടുകളോടു ചേര്‍ന്നു വെറുതേ കിടക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ ഇരുപതോളം കുട്ടികള്‍ ചേര്‍ന്നു നിര്‍മിച്ചത് 35 മീറ്റര്‍ തടയണ
വര്‍ഷത്തില്‍ 7 മാസവും നീരൊഴുക്കുള്ള പ്രദേശമാണ് പാണഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പുത്തൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. പാറപ്പുറത്തു നിന്ന് ഒഴുകിപ്പോകുന്ന ജലം സംഭരിക്കുന്നതിന് 5 അടിയോളം താഴ്ചയുള്ള തടയണയാണ് ഒരാഴ്ചകൊണ്ടു കുട്ടികള്‍ നിര്‍മിച്ചത്.
മുന്നൂറിലേറെ ചാക്കുകളില്‍ മണല്‍ നിറച്ച് മുതിര്‍ന്നവരുടെ സഹായത്തോടെ ഉറപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന മട്ടിക്കല്ലുകളും കരിങ്കല്ലുകളും ശേഖരിച്ചു. മഴക്കാലം ആരംഭിക്കുന്നതു മുതല്‍ നവംബര്‍ വരെ സമൃദ്ധമായി ഇവിടെ വെള്ളം സംഭരിക്കാനാവും.
https://www.facebook.com/Malayalivartha