പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നില്‍ നേരിട്ടെത്തി, വോട്ടര്‍ പട്ടികയില്‍ 'മരിച്ച' അയിശു!
കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്ത് 3-ാം വാര്‍ഡിലെ കിള്ളിയത്ത് അയിശു ഇന്നലെ പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രനു മുന്‍പാകെ എത്തിയപ്പോള്‍ സെക്രട്ടറി ഞെട്ടി!
ജീവിച്ചിരിപ്പില്ല എന്ന കാരണം പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തയാളോട് എന്തുപറയണമെന്നറിയാതെ ഒരുനിമിഷം പതറി!
മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്ത, പ്രായം 70 പിന്നിട്ട അയിശുവിന് ഒരു അഭ്യര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. വോട്ട് ഇല്ലെങ്കില്‍ വേണ്ട, മരിക്കും മുന്‍പ് തന്നെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്.
നാട്ടിലുള്ളവരെ നാട്ടില്‍ ഇല്ലെന്നു കാണിച്ചും ജീവിച്ചിരിക്കുന്നവരെ മരിച്ചെന്നു കാണിച്ചും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി, സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വ്യാപക ക്രമക്കേടാണ് കാണിക്കുന്നത് എന്ന് ആരോപിച്ച് യുഡിഎഫ് ധര്‍ണ നടത്തിയതിനിടയിലാണ് അയിശു സെക്രട്ടറിക്കു മുന്‍പിലെത്തിയത്.
ക്രമക്കേട് തുടരുന്ന പക്ഷം ശക്തമായ സമരത്തിനും നിയമ പോരാട്ടത്തിനും യുഡിഎഫ് ഒരുങ്ങുമെന്ന് മെംബര്‍മാരായ കെ.സജീവനും ശംസു മഠത്തിലും പറഞ്ഞു.
https://www.facebook.com/Malayalivartha