ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാ ണെന്ന് ബ്രിട്ടിഷുകാരന് എഡ്വേഡ് ആന്ഡേഴ്സന്! ഭൂരിപക്ഷാഭി പ്രായം പക്ഷേ അങ്ങനെയല്ലെന്ന് ആന്‍ഡേഴ്സനും അറിയാം!
ആളുകള്‍ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്ത ആ വിഭവം ഏതാണ്? എന്ന ഫൂഡ് ഡെലിവറിക്കാരുടെ ഒരു ചോദ്യത്തിന് ചരിത്ര പ്രഫസറായ ആന്‍ഡേഴ്സന്റെ മറുപടി 'ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്' എന്നായിരുന്നു.
ബിട്ടിഷുകാരന് എഡ്വേഡ് ആന്ഡേഴ്സന് ഇങ്ങനെ ട്വീറ്റ് ചെയ്തപ്പോള്‍ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ കാര്യം പോലും അറിയാതെ എഡ്വേഡിന് എതിരെ തിരിഞ്ഞു.
ന്യൂകാസിലിലെ മലയാളി റസ്റ്ററന്റ് ഉറി വിവാദത്തെ തുടര്‍ന്ന് , ആന്ഡേഴ്സന് ഇഡ്ഡലി എത്തിച്ചു കൊടുത്തു. പക്ഷേ അത് കഴിച്ചു തീര്‍ക്കാന്‍ സാധിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന മീന്‍കറിയും ദോശയും പായസവും കഴിച്ചെന്നും അദ്ദേഹം കുറിച്ചു.
ദോശ, അപ്പം തുടങ്ങിയവയും മറ്റു ദക്ഷിണേന്ത്യന്‍ വിഭവങ്ങളും വളരെ ഇഷ്ടമാണെന്നും ഇന്ത്യയില്‍ രാത്രിയായിരുന്ന സമയത്തും ഇഡ്ഡലി പ്രേമികളുടെ ആക്രമണം സജീവമായിരുന്നെന്നും ആന്ഡേഴ്സന് പറയുന്നു.
https://www.facebook.com/Malayalivartha