കടലാസ് തോണി കണ്ടിട്ടുണ്ടാവും, എന്നാല്‍ വെള്ളക്കുപ്പി കൊണ്ടുള്ള തോണി കണ്ടിട്ടുണ്ടാവില്ല.. ഇതാ കണ്ടോളൂ..!
കൂരിയാട് കാസ്മ ക്ലബ് പ്രവര്‍ത്തകരായ നാല് യുവാക്കളുടെ സംഘത്തിന് പുതിയൊരാശയം തോന്നി. ഏതായാലും തങ്ങളുടെ നാടായ കൂരിയാട്, പ്ലാസ്റ്റിക് രഹിത കൂരിയാട് എന്ന ലക്ഷ്യം നേടാന്‍ ശ്രമിക്കുകയാണല്ലോ...വേങ്ങര തോട്ടിലൂടെ ഒഴുകിയെത്തുന്ന കുപ്പിവെള്ളത്തിന്റെ ബോട്ടിലുകള്‍ ശേഖരിച്ചാലോ എന്നായി ചിന്ത.
ഇത്തരം 700-ഓളം കുപ്പികള്‍ ശേഖരിച്ചുകഴിഞ്ഞപ്പോള്‍ തലയില്‍ മുട്ടനൊരു ആശയം ഉദിച്ചു. ഈ കുപ്പികളെല്ലാം ഉപയോഗിച്ച് ഒരു തോണി തയാറാക്കിയാലോ? പിന്നെ താമസിച്ചില്ല. ആശയം നടപ്പാക്കി!
കുപ്പികളെല്ലാം ഉപയോഗിച്ച് അത്യുഗ്രന്‍ തോണിയാണ് തയാറാക്കിയത്. കമുക് പാളികളും കയറും മാത്രമാണ് ഉപയോഗിച്ച മറ്റു വസ്തുക്കള്‍. സുഹൃത്തുക്കളായ രാഗില്‍ അണ്ടിശ്ശേരി(24), വിഷ്ണു തേലത്ത് പടിക്കല്‍ (24), ശരത്ത് വെട്ടന്‍ (26), സുധിന്‍ കൂരിയാട്ടുപടിക്കല്‍ (26) എന്നിവരാണ് ഇതിനു പിന്നിലുള്ളത്.
തോണിയില്‍ 6 പേര്‍ക്ക് യാത്ര ചെയ്യാനാവും. തുഴയാന്‍ രണ്ടു പ്ലാസ്റ്റിക് തുഴക്കോലുകള്‍ വാങ്ങി. കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഭയരഹിതമായി യാത്ര ചെയ്യാന്‍ കൈവരികളും തോണിയിലുണ്ട്.
https://www.facebook.com/Malayalivartha