എട്ടാം ക്ലാസ് യോഗ്യത; അഭിമുഖത്തിന് എത്തിയത് പി.എച്ച്.ഡിക്കാര്‍ വരെ; പിന്നെ സംഭവിച്ചത്; ഇത് തൊഴില്‍ രഹിതരുടെ ഇന്ത്യ; കോവിഡ് കാലത്തെ തൊഴില്‍ രഹിതര്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക്; പഞ്ചിമബംഗാളിലെ കരാര്‍ നിയമനം
എട്ടാം ക്ലാസ് യോഗ്യത ആവശ്യമായ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത് പിജി, എഞ്ചിനീയറിങ് മുതല്‍ പിഎച്ച്ഡി വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍. പശ്ചിമബംഗാളിലാണ് സംഭവം. കരാര്‍ വ്യവസ്ഥയില്‍ 9000-13,000 മാസ വേതന അടിസ്ഥാനത്തിലാണ് 2000 ഒഴിവുകളിലേക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബംഗാളി ഭാഷ വായിക്കാനുള്ള കഴിവ്, എഴുതാനുള്ള കഴിവ്, ഇംഗ്ലീഷ്/ ഹിന്ദി വായിക്കാനുള്ള കഴിവ്, പൊതുവിജ്ഞാനം, ശാരീരിക ക്ഷമത തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ള നിരവധിപ്പേര്‍ തസ്തികയിലേക്ക് അപേക്ഷിച്ചു. തങ്ങള്‍ക്ക് മറ്റ് തൊഴിലുകള്‍ ഇല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.' മാള്‍ഡ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ സുബിര്‍ കുമാര്‍ ഗുഹ പറഞ്ഞു. ഗവേഷകര്‍ അടക്കമുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് മൂലം ജോലിയില്ലാത്തതിനാലാണ് അപേക്ഷിച്ചതെന്ന് ചരിത്രത്തില്‍ എംഎ ബിരുദമുള്ള സുധീപ് മൊയ്ത്ര പറഞ്ഞു. കോവിഡ്ക്കാലത്ത് തൊഴില്‍ കിട്ടാത്ത അവസ്ഥയാണ്. നിരവധിപ്പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. കരാര്‍ വ്യവസ്ഥയിലാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സുധീപ് വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പത്തു ദശലക്ഷം പേരുടെ തൊഴില്‍ അപകടത്തിലായെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഏതെല്ലാം മേഖലയെ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചത്, തൊഴില്‍ നഷ്ടമായവരുടെ കൃത്യമായ കണക്കുകള്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധി വ്യക്തമാക്കിയില്ല.
എന്നാല്‍, ഈ പ്രതിസന്ധി എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ഒരേ തോതിലല്ല ആഘാതം. സമ്പന്നര്‍ക്ക് അവരുടെ സമ്പാദ്യം കുറഞ്ഞേക്കാം. മുതലാളിമാര്‍ക്ക് അവരുടെ ലാഭത്തില്‍ ഇടിവ് വന്നേക്കാം. പണിയെടുത്ത് ജീവിക്കുന്നവരുടെ അവസ്ഥ അതല്ല. അവരുടെ ജീവിതമാര്‍ഗമാണ് അടഞ്ഞത്. ദൈനംദിന വരുമാനമാണ് ഇല്ലാതായി. അതുകൊണ്ട് ഇരുകൂട്ടരുടെയും പ്രയാസങ്ങള്‍ ഒരേപോലെ കാണാനാകില്ല. എന്നാല്‍, കോവിഡ്കാല ലോക്ക്ഡൗണ്‍ മറയാക്കി ചില വമ്പന്‍ തൊഴിലുടമകള്‍ ചൂഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത് ഏറ്റവും പ്രകടമാകുന്നത് ഐടി മേഖലയിലാണ്. വന്‍തോതില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളെ രാജിവയ്പിക്കാനും പിരിച്ചുവിടാനും വലിയ കമ്പനികള്‍പോലും ശ്രമം തുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശം പോലും അവഗണിച്ചാണ് ഈ നടപടി. ഇതിനിടെയണ് ഇത്തരത്തിലുള്ള സംഭവങ്ങളും രാജ്യത്ത് നടക്കുന്നത്. ചെറിയ യോഗ്യത വേണ്ട ജോലികള്‍ക്ക് പോലും വന്‍ തോതില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ വരുത്തുന്ന ആശങ്ക വളരെ വലുതാണ്.
https://www.facebook.com/Malayalivartha