ഐസ്‌ലാന്‍ഡ് സുന്ദരിമാരെ കല്ല്യാണം കഴിക്കാന്‍ തയ്യാറാണോ? നിങ്ങള്‍ക്ക് ലഭിക്കും മൂന്നരലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ്; ഇതില്‍ വസ്തുത അറിയണ്ടേ; ഐസ്‌ലാന്‍ഡ് എന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം ഇങ്ങനെയാണ്
ലോകത്തിലെ ഏറ്റവും സുന്ദരമായ നാട്. അവിടത്തെ സുന്ദരികളായ സ്ത്രീകള്‍. അവരെ വിവാഹം കഴിച്ചാല്‍ മാസം തോറും മൂന്നരലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. ഇങ്ങനെ ഒരു ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും യുവാക്കള്‍ ആ അവസരം കൈവിട്ടുകളയുമെന്ന് തോന്നുന്നില്ല. പക്ഷേ ഐസ്‌ലാന്‍ഡിലെ യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസ്‌ലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്റായി നല്‍കുന്നുവെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ഐസ്‌ലാന്‍ഡിലെ പുരുഷ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്. നമുക്കൊന്നും പരിശോധിക്കാം.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ബ്ലോഗ് സൈറ്റുകള്‍, ഫേസ്ബുക്ക് എന്നിവയിലൂടെ വളരെ വ്യാപകമായി പ്രചരണം നേടുന്ന ആരേയും കൊതുപ്പിക്കുന്ന പരസ്യമാണിത്. മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ഗ്രാന്റായി നല്‍കുന്നതെന്നാണ് പ്രചാരണം. എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ട സംപിളായ ഓഫറാണ്. ഭര്‍ത്താക്കന്മാരാവാന്‍ വന്‍തുക പ്രതിഫലം എന്നാ യുവതികളുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. സ്ത്രീ പുരുഷ അനുപാതത്തിലെ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചില്‍ പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് കുറിപ്പ് അവകാശപ്പെടുന്നത്. ഐസ്‌ലാന്‍ഡ് സ്വദേശികള്‍ അല്ലാത്ത പുരുഷന്മാര്‍ക്കാണ് അവസരം എന്നും പ്രചാരണം വാദിക്കുന്നു. തായ്‌ലാന്‍ഡിലെ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഐസ്‌ലാന്‍ഡ് യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്റായി നല്‍കുമെന്ന നിലയിലെ പ്രചാരണം വ്യാജമാണ്.
ഈ പ്രചാരണം തെറ്റാണെന്നാണ് വസ്തുതാ പരിശോധക വെബ്‌സൈറ്റായ ബൂംലൈവ് കണ്ടെത്തിയത്. 2016മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിലുള്ളതാണ് ഈ വാദമെന്നാണ് ബൂം ലൈവ് വിശദമാക്കുന്നത്. ഈ പ്രചാരണം ആദ്യമുണ്ടായ 2016ല്‍ നിരവധി ആപ്ലിക്കേഷനാണ് ലഭിച്ചതെന്നാണ് ഐസ്ലാന്‍ഡിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. 2018ലും ഈ പ്രചാരണം തെറ്റാണെന്ന് ഐസ്‌ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം വിശദമാക്കിയിരുന്നു.
നമ്മുടെ കൊച്ചുകേരളത്തിന്റ പകുതിപോലും ജനസംഖ്യ ഇല്ലാത്ത ഐസ്‌ലാന്‍ഡ് എന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം, വിസ്മയം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. ജലാശയങ്ങളാണ് അവിടുത്തെ പ്രധാനാകര്‍ഷണം. സജീവ അഗ്‌നിപര്‍വ്വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ലാവ ഉരുകിയൊലിച്ചിറങ്ങിയ പാടങ്ങള്‍, ചൂട് നീരുറവകള്‍, ബ്ലൂ ലഗൂണ്‍ തുടങ്ങി ഇതുവരെ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത നിരവധി വിസ്മയങ്ങളാണ് ഐസ്‌ലാന്‍ഡ് എന്ന രാജ്യം സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. വിനോദസഞ്ചാരമാണ് ഈ നാടിന്റെ പ്രധാന വരുമാനമാര്‍ഗം.
https://www.facebook.com/Malayalivartha