ചിറകില്‍ പത്തിവിടര്‍ത്തിയ പാമ്പിന്റെ മാതൃകയുമായി അപൂര്‍വ ചിത്രശലഭം
ചിറകറ്റങ്ങളില്‍ സര്‍പ്പത്തലയുടെ മാതൃകയുള്ള നാഗ ചിത്രശലഭത്തെ തേഞ്ഞിപ്പലം പറമ്പില്‍പീടിക വിഷ്ണുഭവനില്‍ ശിവകുമാറിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തി. കേരളത്തില്‍ ഇവ അപൂര്‍വമായേ കാണാറുള്ളൂവെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്രജ്ഞന്‍ ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.
വലുപ്പം കൂടിയ ഈ ശലഭത്തിന്റെ ചിറകിന് 27 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും.
തായ്വാനില്‍ പഴ്സ് നിര്‍മാണത്തിനും ഉത്തരേന്ത്യയില്‍ ഫഖാറ സില്‍ക് ഉല്‍പാദിപ്പിക്കുന്നതിനും ഇവയുടെ കൊക്കൂണ്‍ ഉപയോഗിച്ചുവരുന്നു. 14 ദിവസം മാത്രമാണ് ആയുസ്സ്. പ്രായപൂര്‍ത്തി ആയാല്‍ പിന്നെ ഭക്ഷണം വേണ്ട.
ചിറകിലെ പാമ്പ് രൂപം മറ്റു ജീവികള്‍ ആക്രമിക്കാതിരിക്കാനുള്ള രക്ഷാകവചമാണ്. അറ്റ്‌ലസ് മോത്ത് വിഭാഗത്തിലെ ശലഭമാണിതെന്നും ഡോ. സുബൈര്‍ മേടമ്മില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha