കാറിന് '1' എന്ന ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ മുടക്കിയത് 6.25 ലക്ഷം, എന്നിട്ടും സംസ്ഥാന റെക്കോഡ് തകര്‍ന്നില്ല!
തൃശ്ശൂരില്‍ ആര്‍ടി ഓഫിസില്‍ നടന്ന ലേലത്തില്‍ കെഎല്‍ 08 ബിഡബ്ല്യു 1 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ കാറുടമ മുടക്കിയത് 6.25 ലക്ഷം രൂപ!
ഒരു പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പും മറ്റൊരു വ്യവസായിയും ഇതേ നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ലഭിച്ചില്ല.
എന്നാലും തിരുവനന്തപുരം സ്വദേശിയായ വ്യവസായി തന്റെ ആഡംബര കാറിന് കെഎല്‍ 01 സികെ 1 എന്ന നമ്പര്‍ ലഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മുടക്കിയ 31 ലക്ഷം രൂപയാണ് ഇപ്പോഴും സംസ്ഥാനത്തെ റെക്കോര്‍ഡ് ലേലത്തുക.
https://www.facebook.com/Malayalivartha