അര കിലോ സവാള ചോദിച്ചാല്‍ ഒരെണ്ണമേ കിട്ടൂ..., ഇവന്‍ ഈജിപ്ഷ്യന്‍!
ഈജിപ്തില്‍ നിന്ന് മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്നും മൂവാറ്റുപുഴയിലേക്ക് എംഎബി ട്രേഡേഴ്‌സാണ് 10 ടണ്‍ സവാള കൊണ്ടുവന്നത്.
ഒരു ഈജിപ്ഷ്യന്‍ സവാളയ്ക്ക് ഒരൊന്നൊന്നര തദ്ദേശീയ സവാളയുടെ വലുപ്പമുണ്ട്. നല്ല വലുപ്പം, നല്ല നിറം, രുചി. നാടന്‍ സവാളയെക്കാള്‍ വില കുറവ്. ചിലതിനു 500 ഗ്രാം വരെ തൂക്കമുണ്ടാകും. സാധാരണ വലിപ്പം ഉള്ളവയും ഉണ്ട്.
അതേസമയം പാചകക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ സവാളയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമായിട്ടില്ല. കിലോഗ്രാമിന് 65 രൂപയേ ഉള്ളെങ്കിലും ചെറിയ മാറ്റം പോലും രുചിയെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം.
https://www.facebook.com/Malayalivartha