ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡിലും ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ച് കൃഷ്ണ!
പൊന്നാനി തൃക്കാവ് ക്ഷേത്രത്തിനു സമീപം കോട്ടശ്ശേരി മണികണ്ഠന്റെ മകള്‍ കൃഷ്ണയുടെ മോഹം ലോകം ചുറ്റാനാണ്. ലോകം ചുറ്റിക്കാണണമെന്ന ആഗ്രഹംകൊണ്ട് ലോക ഭൂപടം എപ്പോഴും തുറന്നു നോക്കിയിരിക്കുമായിരുന്നു കൃഷ്ണ. ഇപ്പോള്‍ പൊന്നാനി എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കൃഷ്ണ കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ മിടുക്കിയായിരുന്നു. മുത്തശ്ശിയുടെയും അമ്മ സുനിതയുടെയുമെല്ലാം ചിത്രങ്ങള്‍ കുപ്പിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഹൃദയത്തില്‍ പതിയുന്നതെന്തും കുപ്പിയിലേക്ക് പകര്‍ത്തും. ലോകം ചുറ്റാനുള്ള അടങ്ങാത്ത മോഹം ഹൃദയത്തില്‍ നിന്ന് ഒരു കുപ്പിയിലങ്ങു പകര്‍ത്തി. 8 മണിക്കൂറുകൊണ്ട് ലോക രാജ്യങ്ങള്‍, സമുദ്രങ്ങള്‍ ദ്വീപുകള്‍..തുടങ്ങി സകലതും കുപ്പിയിലെ മനോഹരമായ കാഴ്ചയായി മാറി.
ആദ്യം വരച്ച ദൃശ്യങ്ങളടക്കം ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന് അയച്ചു നല്‍കിയെങ്കിലും മുഴുനീളെ വരയ്ക്കുന്ന തത്സമയ ദൃശ്യങ്ങള്‍ അയച്ചു നല്‍കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൃഷ്ണ മറ്റൊരു കുപ്പിയില്‍ വീണ്ടും ലോക ഭൂപടം പകര്‍ത്തി. അങ്ങനെയാണ് ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡിലും ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡിലും ഇടംപിടിക്കുക എന്ന അപൂര്‍വ നേട്ടം തേടിയെത്തുന്നത്.
https://www.facebook.com/Malayalivartha