പഞ്ചായത്ത് അംഗമായ വരന്‍ വിവാഹമണ്ഡപത്തില്‍ നിന്ന് നേരെ പഞ്ചായത്ത് യോഗത്തിനെത്തി!
വാടാനപ്പള്ളിയില്‍ പഞ്ചായത്ത് അംഗമായ വരന്‍ വിവാഹ മണ്ഡപത്തില്‍ നിന്ന് വധുവുമായി നേരെ പഞ്ചായത്ത് യോഗത്തിനെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു വിവാഹം.
വിവാഹശേഷം പഞ്ചായത്ത് യോഗത്തിലും തുടര്‍ന്ന് നടക്കുന്ന അംഗങ്ങളുടെ യാത്രയയപ്പു യോഗത്തിലും പങ്കെടുക്കണമെന്ന് സബിത്ത് നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നു.
താലികെട്ട് കഴിഞ്ഞപ്പോള്‍, സമയം വൈകുന്നത് അറിഞ്ഞ് വിവാഹ സദ്യയില്‍ പങ്കെടുക്കാതെ നവവധുവിനൊപ്പം നേരെ പഞ്ചായത്തിലേക്കു കുതിച്ചു.
സബിത്തിന്റെ വരവ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൗതുകമായി. വധു കാഴ്ചക്കാരിയായി. അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി വധൂവരന്‍മാര്‍ക്ക് ഉപഹാരം കൈമാറി, മധുരം നല്‍കി.
https://www.facebook.com/Malayalivartha