മരത്തില്‍ പെരുമ്പാമ്പ്, എത്തിയ വനപാലകര്‍ പാമ്പിനെ പിടിക്കാനാകാതെ തിരികെ പോയി!
അടിമാലിയ്ക്കടുത്ത് കത്തിപ്പാറ ഒഴുക സിറ്റിയില്‍ 3 മീറ്ററിലേറെ നീളമുള്ള ഒരു പെരുമ്പാമ്പിനെ മരത്തില്‍ കണ്ടെത്തി.
ഇന്നലെ രാവിലെ എട്ടരയോടെ വാച്ചിലമ്പുമാലില് സുരേഷ് എന്നയാളിന്റെ കൃഷിയിടത്തിലുള്ള പനയിലാണ് പാമ്പിനെ കണ്ടത്.
പനംകുട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വനപാലകര്‍ എത്തിയപ്പോഴേക്കും പാമ്പ് സമീപത്തുള്ള തേക്ക് മരത്തിനു മുകളിലേക്ക് കയറി. പാമ്പിനെ താഴെ ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വനപാലകര്‍ തിരികെ പോയി.
വൈകിട്ടും പാമ്പ് മരത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
https://www.facebook.com/Malayalivartha