മഞ്ചേരി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായി 3 സഹോദരങ്ങള്‍ മല്‍സരിക്കുന്നു
മഞ്ചേരി നഗരസഭയിലേക്ക് ഒരു വീട്ടില്‍നിന്ന് ഒരു മുന്നണിക്കു വേണ്ടി 3 സഹോദരങ്ങള്‍ മത്സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളായ പി.ജി.ഉപേന്ദ്രന്, പി.ജി.ഉദയഭാനു, പി.ജി.ഉഷ എന്നിവരാണ് നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.
കഴിഞ്ഞ തവണ പി.ജി.ഉപേന്ദ്രന് മേലാക്കം വാര്‍ഡില്‍നിന്ന് ജയിച്ചു. ഇത്തവണ വാര്‍ഡ് വനിതാസംവരണവാര്ഡ് ആയതോടെ സഹോദരി പി.ജി.ഉഷ സ്ഥാനാര്‍ഥിയായി. ഉപേന്ദ്രന് കരുവമ്പ്രം വാര്‍ഡിലേക്ക് മാറി. ഉപേന്ദ്രനും ഉഷയും ഇരട്ടകളാണ്. പി.ജി.ഉദയഭാനു തടത്തിക്കുഴി വാര്‍ഡ് സ്ഥാനാര്‍ഥിയാണ്.
വാര്‍ഡുകളിലെ പ്രചാരണമാണ് മേലാക്കം കിഴക്കേ പുത്തന്‍പുരയില്‍ ദിവസങ്ങളായി കുടുംബ വിഷയം.
https://www.facebook.com/Malayalivartha