വിന്-വിന് ഭാഗ്യക്കുറിയുടെ 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം തന്നെ തേടിയെത്തിയ സന്തോഷത്തില്‍ 62-കാരന് ഉദയഭാനു!
ഉടുമ്പന്‍ചോല ടൗണില്‍ 17 വര്‍ഷമായി ഓലിക്കല്‍ കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരുന്ന ഓലിക്കല്‍ ഉദയഭാനു 62-ാം വയസില്‍ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ്.
തിങ്കളാഴ്ച നറുക്കെടുത്ത വിന്-വിന് ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനത്തിന്റെ ഭാഗ്യം ഉദയഭാനുവിന്് സമ്മാനിച്ചത്. ഒന്നാം സമ്മാനമായ 75 ലക്ഷത്തിനര്ഹനാക്കിയത് ഡബ്ലു.ഡബ്ലു. 312252 എന്ന നമ്പരിലെ ടിക്കറ്റാണ്.
നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന സുവര്‍ണാ ഏജന്‍സിയില്‍നിന്നു വെള്ളച്ചാമി എന്ന വില്‍പ്പനക്കാരനാണ് ഈ ടിക്കറ്റ് ഉദയഭാനുവിന് നല്‍കിയത്.
തുടക്കത്തില്‍ മുറുക്കാന്‍കടയും ഹോട്ടലും നടത്തിയിരുന്ന ഉദയഭാനുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha