സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ചിഹ്നം തപാല്‍പെട്ടി, 42 വര്‍ഷം പോസ്റ്റ്മാന്‍ ആയിരുന്നയാള്‍ മറ്റെന്ത് ചിഹ്നം തെരഞ്ഞെടുക്കും...?
കല്‍ക്കുണ്ട് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കണങ്ങംപതിയില്‍ മാത്യൂസ് (60) തപാല്‍പെട്ടി ചിഹ്നത്തില്‍ ആണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ തപാല്‍പെട്ടിയാണ് ഒന്നാമതായി മാത്യൂസ് പരിഗണിച്ചത്.
കല്‍ക്കുണ്ടില്‍ 1978-ല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് ആരംഭിച്ചതു മുതല്‍ മാത്യൂസ് അവിടെ പോസ്റ്റ്മാനാണ്.
32 വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം 10 വര്‍ഷം പാണ്ടിക്കാട് സബ് പോസ്റ്റ് ഓഫിസിലും ജോലി ചെയ്തു. കഴിഞ്ഞ മേയ് 31-ന് വിരമിച്ചു.
തപാല്‍പെട്ടി ചിഹ്നമായി അനുവദിക്കപ്പെട്ടതോടെ മാത്യുസ് ഇഷ്ടചിഹ്നത്തില്‍ വോട്ടുതേടിത്തുടങ്ങി.
https://www.facebook.com/Malayalivartha